വിദേശം

മഞ്ഞില്‍ പുതഞ്ഞ് വിമാനങ്ങള്‍; യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചു

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബൂള്‍ വിമാനത്താവളം അടച്ചു. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ അസാധാരണ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഇസ്താംബൂള്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങള്‍ പറക്കാനാകാതെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിരന്ന് കിടന്നു.

അനേകം കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് നഗരത്തിലുടനീളം. റോഡില്‍ നിന്ന് തെന്നിമാറി വന്‍താഴ്ചയിലേക്കും നിരവധി വാഹനങ്ങള്‍ പതിച്ചിട്ടുണ്ട്. ഇസ്താംബൂള്‍ ഗവര്‍ണര്‍ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബള്‍ഗേറിയയുമായി ഗ്രീസുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശം. ഷോപ്പിങ് മാളുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. വിതരണക്കാര്‍ക്ക് മഞ്ഞുവീഴ്ചയിലൂടെ ചെന്നെത്താന്‍ സാധിക്കാത്തതിനാല്‍ ഫുഡ് ഡെലിവറികളും സ്തംഭിച്ചിരിക്കുകയാണ്. ഇസ്താംബൂള്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്. ഇത് ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ ഹബ്ബുകളിലൊന്നായി മാറിയിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions