വിദേശം

മുന്‍ മിസ് യുഎസ് 60 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി



ന്യുയോര്‍ക്ക് : 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും അഭിഭാഷകയുമായ ചെസ്‌ലി ക്രിസ്റ്റ് (30) 60 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടിയാണ് ചെസ്‌ലി ക്രിസ്റ്റ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. 60 നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 9ാം നിലയിലായിരുന്നു ചെസ്‌ലി താമസിച്ചിരുന്നത്. അവസാനമായി ഇവരെ കണ്ടത് 29ാം നിലയിലായിരുന്നു.

ചാടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പു ഇന്‍സ്റ്റാഗ്രാമില്‍ മരണത്തിന്റെ സൂചന നല്‍കുന്ന സന്ദേശം അയച്ചിരുന്നു ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്കട്ടെ എന്ന സന്ദേശമാണ് ഇവര്‍ ട്വിറ്ററില്‍ ഇട്ടിരുന്നത്. എല്ലാ സമ്പാദ്യവും അമ്മയ്ക്ക് നല്‍കണമെന്ന കുറിപ്പും എഴുതിവച്ചിരുന്നുവെങ്കിലും ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിരുന്നില്ല.

1991 ഏപ്രില്‍ 28ന് മിഷിഗണ്‍ ജാക്‌സണിലായിരുന്നു ഇവരുടെ ജനനം. 2002 ല്‍ നോര്‍ത്ത് കാരലൈന സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ല്‍ മിസ് യൂണിവേഴ്‌സില്‍ 10-ാം സ്ഥാനവും ലഭിച്ചിരുന്നു. സുന്ദരി മാത്രമായിരുന്നില്ലെന്നും മറ്റുള്ളവര്‍ക്ക് അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാരലൈനായില്‍ നിന്നും ബിഎസും, വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജെഡിയും, എംബിഎയും നേടിയ സമര്‍ഥയായ ഒരു വക്കീല്‍ കൂടിയായിരുന്നു . പിതാവ് പോളിഷ് അമേരിക്കനും അമ്മ ആഫ്രിക്കന്‍ അമേരിക്കനും ആയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions