'യുക്മ നഴ്‌സസ് ഫോറം (UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ പരമ്പരയില്‍ നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3ന് യുകെയിലെ പ്രമുഖ മനശാസ്ത്രജ്ഞ ഡോ. ഹേനാ വിജയന്‍ സംസാരിക്കുന്നു. 'EMOTIONAL WELLBElNG' എന്ന വിഷയത്തെ അധികരിച്ചാണ് ഡോ. ഹേനാ വിജയന്‍ സംസാരിക്കുന്നത്. വിഷയത്തില്‍ മുന്‍കൂട്ടി ലഭിക്കുന്ന നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതാണ്. ചോദ്യങ്ങള്‍ contact.unf@gmail.com, secretary.ukma@gmail.com തുടങ്ങിയ ഏതെങ്കിലും മെയിലുകളിലേക്ക് അയച്ചുതരേണ്ടതാണ്
യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് വേണ്ടി നിരവധിയായ പ്രശ്‌നങ്ങളില്‍ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, അവര്‍ക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നല്‍കുകയും ചെയ്തു വരുന്നു. നഴ്‌സുമാരുടെ വിവിധ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിന് മുന്നില്‍ എത്തിക്കുകയും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന 'യുക്മ നഴ്‌സസ് ഫോറം(UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാര്‍ പരമ്പരയ്ക്ക് 15 ന് ആണ് തുടക്കം കുറിച്ചത്.
അടുത്തകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്ന 'മലയാളി നേഴ്‌സ് മാര്‍ക്കൊരു കൈത്താങ്' എന്ന പേരില്‍ യുക്മ നഴ്‌സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാര്‍ പരമ്പരയുടെ നാലാം ഭാഗമാണ് നാളെ ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്‌സ്ബുക് പേജിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.
യുകെ യില്‍ നേഴ്‌സ് ആയി എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചുമുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം
3PM (യുകെ) 8.30 PM (ഇന്ത്യ) സമയങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ വിഷയങ്ങളില്‍ അതാതു മേഖലകളിലെ വിദഗ്ദര്‍ അവതരിപ്പിക്കുന്ന വെബ്ബിനാറുകള്‍ ആണ് യുക്മ നഴ്‌സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.
വെബ്ബിനാറിന്റെ ആദ്യത്തെ മൂന്ന് സെമിനാറുകളും വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. സെമിനാറില്‍ നേരിട്ടും പിന്നീടും പങ്കെടുത്ത ധാരാളം പേര്‍ ഈ സംരംഭത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
വെബിനാറിനറെ ഉദ്ഘാടന ദിനത്തില്‍ യുകെയില്‍ എത്തുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് & ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍ ട്രസ്റ്റില്‍ നിന്നുമുള്ള ഐ ഇ എല്‍ റ്റി എസ് / ഒ ഇ റ്റി ട്രെയിനര്‍ കൂടിയായ പ്രബിന്‍ ബേബിയുടെ ക്ലാസുകള്‍ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയില്‍ എത്തിയിട്ട് അധിക നാള്‍ ആയിട്ടില്ലാത്ത പ്രബിന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചത്.
സെമിനാര്‍ പരമ്പരയുടെ രണ്ടാമത്തെ ദിവസം കഴിഞ്ഞ ശനിയാഴ്ച (22/01/22) ഇംഗ്ലണ്ട് & വെയില്‍സ് സീനിയര്‍ കോട്ടില്‍ സോളിസിറ്ററും, ക്രിമിനല്‍ ഡിഫന്‍സ് ഡ്യൂട്ടി സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി മുന്‍ കൗണ്‍സിലറുമായിരുന്ന ബൈജു വര്‍ക്കി തിട്ടാല 'Employee's Rights at work in UK' എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍ നയിച്ചത്. ജോലി മേഖലകളില്‍ അറിഞ്ഞിരിക്കേണ്ട നിരവധിയായ പുത്തന്‍ അറിവുകളാണ് സോളിസിറ്റര്‍ ബൈജു തിട്ടാല തന്റെ സെഷനില്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.
സെമിനാര്‍ പരമ്പരയുടെ മൂന്നാമത്തെ ദിവസമായിരുന്ന കഴിഞ്ഞ ശനിയാഴ്ച (29/05/22) യു കെയിലെ പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്ററും, പോള്‍ ജോണ്‍ & കോ എന്ന സോളിസിറ്റര്‍ സ്ഥാപനത്തിന്റെ ഉടമയുമായ സോളിസിറ്റര്‍ പോള്‍ ജോണ്‍ UK VISAS & IMMIGRATION എന്ന വിഷയത്തെ സംബധിച്ച നയിച്ച സെമിനാര്‍ വളരെയേറെ പ്രയോജനകരമായിരുന്നു. .
യുക്മ നഴ്‌സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.