വിദേശം

അതിര്‍ത്തികള്‍ തുറന്നതോടെ വിസാ വിലക്ക് നീക്കി ഓസ്‌ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ഗുണകരം


ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ഓസ്‌ട്രേലിയ നീക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തോടെയാണ് വിസാ വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കി.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ അതിര്‍ത്തി തുറക്കുന്നത്.

പുതിയ തീരുമാനപ്രകാരം രണ്ടു വാക്സിനെടുത്ത എല്ലാവര്‍ക്കും വിസ നല്‍കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ഓസ്ട്രേലിയയിലേക്ക് എത്താം. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി മെല്‍ബണിലെത്തിയ എസ്. ജയശങ്കറും ഓസ്ട്രേലിയയുടെ വിദേശകാര്യമന്ത്രി മാരിസ് പെയിനും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വിസ നിയന്ത്രണം പിന്‍വലിച്ചകാര്യം അറിയിച്ചത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions