വിദേശം

പുരോഹിതന്റെ 25 വര്‍ഷത്തെ ബാപ്ടിസങ്ങള്‍ വത്തിക്കാന്‍ അസാധുവാക്കി!


വിശ്വാസികളെ സംബന്ധിച്ച് ബാപ്ടിസം ചടങ്ങുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. പുരോഹിതന്‍ നടത്തുന്ന ഈ ചടങ്ങാണ് മറ്റുള്ളവയ്ക്കുള്ള ആരംഭം കുറിയ്ക്കുന്നത്. എന്നാല്‍ ആ ചടങ്ങിന് നേതൃത്വം നല്‍കുന്ന പുരോഹിതന്‍ തെറ്റായ രീതിയില്‍ നടപടിക്രമങ്ങള്‍ നടത്തുകയും, ബാപ്ടിസം അസാധുവായി മാറുകയും ചെയ്യുന്ന അവസ്ഥ വന്നാലോ? അരിസോണ ചര്‍ച്ചിലെ കാത്തലിക് പുരോഹിതനാണ് ഇത്തരമൊരു സ്ഥിതി വന്നത്. ഈ പുരോഹിതന്‍ കഴിഞ്ഞ 25 വര്‍ഷക്കാലം നടത്തിയ ആയിരക്കണക്കിന് ബാപ്ടിസം ചടങ്ങുകളില്‍ തെറ്റായ വാക്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരിലാണ് വത്തിക്കാന്‍ നടപടിയെടുത്തത്.

താന്‍ നടത്തിയ ബാപ്ടിസങ്ങളുടെ പ്രാബല്യം നഷ്ടമായതിനെ തുടര്‍ന്ന് ഫാ. ആന്‍ഡ്രെസ് അറാംഗോ സ്വയം രാജിവെച്ചു. ബാപ്ടിസങ്ങള്‍ അസാധുവാക്കുന്ന തരത്തില്‍ തെറ്റായ ഫോര്‍മുലയാണ് ഇദ്ദേഹം ഉപയോഗിച്ചതെന്ന് വ്യക്തമായതോടെയാണ് ഫീനിക്‌സിലെ സെന്റ്. ഗ്രിഗറി കാത്തലിക് ചര്‍ച്ചിലെ പോസ്റ്റില്‍ നിന്നും ഫാ. അറാംഗോ രാജിവെച്ചത്. നേരത്തെ ബ്രസീല്‍, സാന്‍ഡിഗോ എന്നിവിടങ്ങളിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു.

ദൈവത്തിന്റെ ശക്തി എടുത്ത് പറയുന്ന 'ഐ ബാപ്‌റ്റൈസ് യൂ' എന്നതിന് പകരം 'വീ ബാപ്‌റ്റൈസ് യൂ'- സമൂഹം എന്ന അര്‍ത്ഥം ഉപയോഗിച്ചതാണ് ചടങ്ങുകള്‍ അസാധുവാകാന്‍ കാരണം. ഇതോടെ 1995 മുതല്‍ 2021 ജൂണ്‍ വരെ ഇദ്ദേഹം നടത്തിയ ബാപ്ടിസം ചടങ്ങുകളാണ് റദ്ദായത്. ഇതോടെ ചില വിവാഹബന്ധങ്ങളെ വരെ ബാധിക്കപ്പെടുമെന്ന് ഫീനിക്‌സിലെ റോമന്‍ കാത്തലിക് ഡയസീസ് വ്യക്തമാക്കി.

താന്‍ കാരണം ബാപ്ടിസങ്ങള്‍ റദ്ദാക്കപ്പെട്ടവരെ വീണ്ടും ബാപ്‌ടൈസ് ചെയ്യാന്‍ ഫുള്‍ടൈം ഡ്യൂട്ടിയാണ് ഇനി പുരോഹിതന്‍ ഏറ്റെടുക്കേണ്ടി വരിക.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions