അസോസിയേഷന്‍

യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും സമ്മാനദാനവും ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍

യുക്മ ദേശീയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ബര്‍മിംഗ്ഹാമില്‍ നടക്കും. പൊതുയോഗത്തെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ യുക്മ ദേശീയകലാമേള 2021 ന്റെ ഫലപ്രഖ്യാപനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തുന്നതാണ്. പൊതുയോഗത്തില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നതാണ്.

കോവിഡ് മഹാമാരി മൂലം ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് യോഗങ്ങള്‍ നടത്തുവാന്‍ സമ്മേളന ഹാളുകള്‍ കിട്ടുവാന്‍ ബുദ്ധിമുട്ടിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ച് റിപ്പോര്‍ട്ടും, കണക്കും അവതരിപ്പിച്ച് അംഗീകാരം നേടിയത്.

കഴിഞ്ഞ വര്‍ഷം യുക്മ ജനറല്‍ കൗണ്‍സില്‍ പ്രതിനിധികളെ നേരിട്ട് ക്ഷണിച്ച് യുക്മയുടെ ദേശീയ വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ 2021-2022 ലെ വാര്‍ഷിക പൊതുയോഗം വലിയ പ്രതീക്ഷയോടെയാണ് ഫെബ്രുവരി 19ന് നടത്താന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചിരിക്കുന്നത്. യു കെയിലെ ഭരണ നേതൃത്വം ജനജീവിതം സാധാരണ നിലയിലാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ യുക്മയുടെ എല്ലാ പരിപാടികളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും മാറ്റി കോവിഡിന് മുന്‍പെന്ന പോലെ സാധാരണ രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 19 ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തോടെ യുക്മയുടെ പരിപാടികള്‍ സാധാരണ നിലയിലേക്ക് മാറുമെന്നാണ് ദേശീയ സമിതി വിലയിരുത്തുന്നത്.

ബര്‍മിംഗ്ഹാമില്‍ രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെ ആയിരിക്കും യുക്മ ദേശീയ പൊതുയോഗവും കലാമേളയുടെ ഫലപ്രഖ്യാപനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകളില്‍ നിന്നായി മുന്നൂറ്റിയമ്പതോളം പ്രതിനിധികള്‍ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

2019 മാര്‍ച്ച് 9 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടന്ന ദേശീയ പൊതുയോഗത്തില്‍ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. മനോജ്കുമാര്‍ പിള്ള പ്രസിഡന്റായുള്ള ദേശീയ സമിതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, അത് യുക്മയുടെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചിരിക്കുകയാണ്.

ഈ ഭരണ സമിതിയുടെ ആദ്യ ഒരു വര്‍ഷക്കാലം കേരളാ പൂരം വള്ളംകളി മുതല്‍ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് വിജയിപ്പിക്കുവാന്‍ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കോവിഡ് മഹാമാരിക്കിടയില്‍ ലോകം വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിലും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏററവും മികച്ചതാക്കി മാറ്റാന്‍ യുക്മ ദേശീയ സമിതിക്ക് സാധിച്ചു. കോവിഡ് കാലഘട്ടത്തില്‍ രണ്ട് വര്‍ഷവും കലാമേളകള്‍ മുടക്കം വരുത്താതെ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുവാനും, 2021ല്‍ ചരിത്രത്തിലാദ്യമായി ഓണാഘോഷം മലയാള മനോരമയുമായി ചേര്‍ന്ന് സംഘടിപ്പിക്കുവാനും സാധിച്ചത് നിലവിലെ കമ്മിറ്റിയുടെ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്. കൂടാതെ മലയാളികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കാണുവാനും യുക്മ ദേശീയ സമിതിക്ക് സാധിച്ചു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ അഡ്വ.എബി സെബാസ്‌ററ്യന്‍, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലിന സജീവ്, ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റുമാര്‍ മറ്റു ഭാരവാഹികള്‍ തുടങ്ങിയ യുക്മ മുന്‍നിര പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന എല്ലാവരുടേയും ഒത്തൊരുമയുടെയുള്ള പ്രവര്‍ത്തനമാണ് ഈ കമ്മിറ്റിയുടെ വിജയത്തിനാധാരം.

ദേശീയ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായവരുടെ പരിഷ്‌ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുയോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒന്‍പതുമണി മുതല്‍ പത്ത് മണിവരെ ദേശീയ നിര്‍വാഹക സമിതി യോഗവും ചേരുന്നതാണ്.

ഹാളിന്റെ മേല്‍വിലാസം:

St. Mary's Church Hall,

30 Hob'smoat Meadow, Solihull,

B92 8PN.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions