വിദേശം

പുടിന്റെ പിന്മാറ്റം തട്ടിപ്പെന്നും റഷ്യ യുക്രൈനെ ആക്രമിക്കുമെന്നും അമേരിക്ക


യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ പിന്മാറുന്നെന്ന പുടിന്റെ പ്രഖ്യാപനം തട്ടിപ്പെന്നും റഷ്യ യുക്രൈനെ ആക്രമിക്കുമെന്നും അമേരിക്ക. ഒരു രാസായുധ പ്രയോഗത്തിനാണ് റഷ്യ മുതിരുന്നതെന്ന അമേരിക്കയുടെ മുന്നറിയിപ്പ് വന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈറ്റ്ഹാള്‍ പുടിന്റെ പുതിയ യുദ്ധതന്ത്രം വെളിപ്പെടുത്തുന്നത്.

എന്നാല്‍, മദ്ധ്യയൂറോപ്പില്‍ നിന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്നും ബാള്‍ട്ടിക് മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇതിനു പകരമായി പുടിന്‍ ഉയര്‍ത്തുന്നത്.

യുക്രൈയിന്‍ തലസ്ഥാനമായ കീവിന് ഭീഷണി ഉയരുന്ന തരത്തിലാണ് ഇപ്പോള്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയില്‍ പുനര്‍വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. യുക്രൈയിനിലേക്ക് അതിക്രമിച്ചു കടന്ന് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യത്തിന് പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുന്ന നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറയുന്നു. ഒരു യുദ്ധമുണ്ടായാല്‍, നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുമെന്നും റഷ്യയ്ക്കുണ്ടാകുന്ന നഷ്ടം നേരിടാന്‍ പുടിന്‍ തയാറെടുക്കണമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി.

യുക്രൈയിന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറ്റം നടത്തുന്നു എന്ന റഷ്യന്‍ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന് നേരത്തേ നാറ്റോയും അമേരിക്കയും പറഞ്ഞിരുന്നു. സൈനിക പരിശീലനം കഴിഞ്ഞ സ്ഥിതിക്ക് സൈന്യത്തെ തിരികെ വിളിക്കുകയാണ് എന്നായിരുന്നു പുടിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലഭിക്കുന്ന ഏറ്റവു പുതിയ വിവരങ്ങള്‍ അനുസരിച്ച് റഷ്യ ഏതു സമയവും യുക്രൈയിനെ ആക്രമിച്ചേക്കുമന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒരു വക്താവ് അറിയിച്ചത്.

സൈന്യത്തെ പിന്‍വലിക്കാതെ അവരെ അതിര്‍ത്തിയോട് കൂടുതല്‍ അടുത്ത പ്രദേശങ്ങളില്‍ പുനര്‍വിന്യസിക്കുകയാണ് റഷ്യ എന്നാണ് നാറ്റോയും വൈറ്റ് ഹൗസും പറയുന്നത്.


  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions