വിദേശം

യുക്രൈന്‍ - റഷ്യ വിഷയം പൊട്ടിത്തെറിയിലേക്ക്; വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യ

യുക്രൈന്‍- റഷ്യ വിഷയം കടുത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാ സമിതി. കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച റഷ്യന്‍ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് അമേരിക്ക. റഷ്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അടിയന്തര യു എന്‍ രക്ഷാ സമിതി യോഗത്തില്‍ അമേരിക്ക പറഞ്ഞു.

സാമ്രാജ്യത്വമാണ് റഷ്യ നടത്തിയത്. പ്രത്യാഘാതം വലുതായിരിക്കും. രാജ്യാന്തര സമൂഹത്തിന്റെ ക്ഷമ റഷ്യ പരീക്ഷിക്കരുത്. മിന്‍സ്‌ക് കരാര്‍ റഷ്യ അട്ടിമറിച്ചു. റഷ്യക്ക് മേല്‍ നാളെ കൂടുതല്‍ നടപടിയെന്നും അമേരിക്ക പറഞ്ഞു. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊനെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് റഷ്യ നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപിച്ചു. യുക്രെയ്‌ന്റെ പരമാധികാരത്തിന്മേല്‍ കടന്നുകയറുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.

യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍..

സ്വതന്ത്രമാക്കിയ ഡൊണെറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും യുക്രൈന്‍ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതിനിടെ, അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് യുക്രൈനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതിര്‍ത്തി കടന്ന് അട്ടിമറിക്കാരെയോ സൈനികരെയോ അയച്ചിട്ടില്ലെന്നും യുക്രൈന്‍ അറിയിച്ചു.

റഷ്യയുടെ അതിര്‍ത്തി ചെക്ക്പോസ്റ്റിന് നേരെ ഷെല്ലാക്രമണം നടത്തി എന്ന ആരോപണവും യുക്രൈന്‍ നിഷേധിച്ചു. ഇവയെല്ലാം റഷ്യയുടെ വ്യാജ വാര്‍ത്താ ഫാക്ടറിയുടെ ഉത്പന്നങ്ങളാണെന്നും യുക്രൈന്‍ പ്രതികരിച്ചു.

റഷ്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യന്‍ സേന പറഞ്ഞിരുന്നു. അവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും യുക്രൈന്‍ തകര്‍ത്തതായും റഷ്യ അവകാശപ്പെട്ടിരുന്നു. റോസ്‌തോവ് മേഖലയിലെ മിത്യകിന്‍സ്‌കായ ഗ്രാമത്തിന് സമീപം രാവിലെ ആറിനാണ് അഞ്ച് പേരെ വധിച്ചുവെന്നാണ് റഷ്യന്‍ സേന പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions