മോസ്‌കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈനും. റഷ്യയില്‍ യുക്രൈന്‍ സ്‌ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ സ്ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു.
റഷ്യ യുക്രൈന് മേല്‍ ആക്രമണം നടത്തുന്നുണ്ടെന്നും രാജ്യം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതായും സ്ഥിരീകരിച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിലൂടെ വെളിപ്പെടുത്തി. ഇത് അതിര്‍ത്തി കടന്ന് റഷ്യ നടത്തുന്ന ആക്രമണത്തിന്റെ യുദ്ധമാണ്. യുക്രൈന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും.
ലോകത്തിന് പുടിനെ തടയാനാവും, അവരത് ചെയ്യണം. പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്,' ദിമിത്രോ കുലേബ ട്വീറ്റില്‍ പറഞ്ഞു.
യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്‌ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.