ബിസിനസ്‌

മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയില്‍ ആരംഭിച്ചു

ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്സിജന്‍ റിസോര്‍ട്ട്സിന്റെ ഏറ്റവും പുതിയ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയിലെ മോര്‍ജിമില്‍ ബോചെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മോര്‍ജിമിലെ റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഓക്സിജന്‍ റിസോര്‍ട്ട്സ് സി.ഇ.ഒ. ഗിരീഷ് നായര്‍, സി.ഒ.ഒ. രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
മോര്‍ജിം ബീച്ചില്‍ അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഏറ്റവും പുതിയ റിസോര്‍ട്ടില്‍ നേരിട്ട് കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന 56 മുറികളാണ് ഉള്ളത്. ഇവിടെ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍, അത്യാധുനിക രീതിയിലുള്ള സ്പാകള്‍, സ്വിമ്മിങ് പൂളുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ബോചെ ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നും കുടുംബമായി അവധി ആഘോഷിക്കുന്നവര്‍ക്കും, ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും, വാരാന്ത്യ യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും എന്തുകൊണ്ടും ഏറ്റവും മികച്ച ഒരു അനുഭവമായിരിക്കും മോര്‍ജിമിലെ തങ്ങളുടെ റിസോര്‍ട്ട് എന്നും ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.
'ഹോളീഡേയ്‌സ് ഫോര്‍ ഓള്‍' എന്ന ആശയവുമായി ഏറ്റവും ചുരുങ്ങിയ നിരക്കില്‍ അത്യാഢംബര സൗകര്യങ്ങളും, പാക്കേജുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബോബി ഓക്സിജന്‍ റിസോര്‍ട്ട്‌സ് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായി മാറിയത്. നിലവില്‍ തേക്കടി, മൂന്നാര്‍, ആലപ്പുഴ, ഊട്ടി, മഹാബലേശ്വര്‍ തുടങ്ങി ഇരുപത്തിയെട്ടോളം സ്ഥലങ്ങളില്‍ ബോബി ഓക്സിജന്‍ റിസോര്‍ട്സിന് സാന്നിദ്ധ്യമുണ്ട്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions