ചരമം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു; ലോറിയും ബൈക്കും പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. അയിലം സ്വദേശി അച്ചു എന്ന് പേരുള്ള വിശാല്‍ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും മരിയന്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളാണ്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.

വിശാലിന്റെ ബൈക്ക് എതിര്‍വശത്ത് നിന്നും വന്ന വാഹനത്തില്‍ തട്ടി ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. തീ പിടിത്തത്തില്‍ ആലപ്പുഴ രജിസ്ട്രേഷനിലുള്ള ലോറിയും ബൈക്കും പൂര്‍ണമായും കത്തി നശിച്ചു.

കരിച്ചിയില്‍ പുഷ്പമംഗലം വീട്ടില്‍ മലബാര്‍ കാറ്ററിങ് സര്‍വീസ് ഉടമ പത്മകുമാര്‍-സിന്ധു ദമ്പതികളുടെ ഏക മകനാണ് വിശാല്‍. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണ് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions