വിദേശം

മറ്റേണിറ്റി ഹോസ്പിറ്റലില്‍ റഷ്യ ബോംബിട്ടു; പറക്കല്‍ വിലക്കിന് നാറ്റോയോട് അപേക്ഷിച്ച് യുക്രൈന്‍



യുക്രൈയിന് മുകളില്‍ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ നാറ്റോ ഇനിയും താമസിച്ചാല്‍ ലക്ഷക്കണക്കിന് പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി. സഖ്യകക്ഷികള്‍ മൂന്നാം ലോകമഹായുദ്ധത്തിനായി കാത്തിരിക്കുകയാണെന്നും യുക്രൈയിന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.
യുക്രൈയിന്‍കാരെ മൃഗങ്ങളാക്കി മാറ്റുകയാണ് റഷ്യ ചെയ്യുന്നതെന്ന് സെലെന്‍സ്‌കി ആരോപിച്ചു. തന്റെ രാജ്യത്തേക്ക് മോസ്‌കോ രണ്ടാഴ്ചയായി നടത്തുന്ന അധിനിവേശത്തില്‍ എത്രയും വേഗം നടപടിയെടുക്കാനാണ് നാറ്റോയോടും, പാശ്ചാത്യ ചേരിയോടും പ്രസിഡന്റ് ആവശ്യപ്പെടുന്നത്.

മരിയോപോളില്‍ ശിശു- മാതൃരോഗ ആശുപത്രിയിലാണ് റഷ്യ നേരിട്ടുള്ള ആക്രമണം നടത്തിയത്. റഷ്യന്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രിയുടെ വീഡിയോ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. ജനലുകലും ചുമരുകളും തകര്‍ന്നതായി വീഡിയോയില്‍ കാണാം. തെക്ക് കിഴക്കന്‍ ഡൊണാട്‌സ്‌ക് പ്രദേശത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. പരുക്കേറ്റവരില്‍ കുട്ടികള്‍ ഇല്ലെന്നും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

'നഗരങ്ങളെ അടച്ചുപൂട്ടി ഞങ്ങളെ മൃഗങ്ങളെ പോലെയാക്കി മാറ്റുകയാണ്. ഞങ്ങളുടെ ജനങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും ലഭിക്കരുതെന്ന നിലപാടാണ് അവര്‍ക്ക്. ഇത് ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് നിര്‍ത്താന്‍ കഴിയില്ല. ലോകം ഉക്രെയിന് ചുറ്റും അണിനിരക്കണം. പല തവണ നിങ്ങളോട് ആവശ്യപ്പെടാന്‍ കാത്തിരിക്കരുത്. ആകാശ മാര്‍ഗ്ഗം അടയ്ക്കാന്‍ ലക്ഷം തവണ ചോദിപ്പിക്കരുത്. ലോകം ഒന്നും ചെയ്യുന്നില്ല. ഖേദമുണ്ട്, പക്ഷെ അതാണ് സത്യം', സെലെന്‍സ്‌കി പറഞ്ഞു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions