അസോസിയേഷന്‍

ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിക്കു നവ നേതൃത്വം

ലെസ്റ്ററിലെ മലയാളികളുടെ സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയെ പുതുമുഖങ്ങള്‍ നയിക്കും. ലെസ്റ്ററിലെ ജഡ്ജ്‌മെഡോ കമ്മ്യുണിറ്റി കോളേജിലെ മഹനീയ അങ്കണത്തില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ വെച്ചായിരുന്നു പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത് .

ഈക്കഴിഞ്ഞ കാലയളവിലെ ലെസ്റ്ററിലെ മലയാളികളുടെ മാത്രമല്ല യുകെയിലെ മിഡ്‌ലാന്‍സില്‍ താമസിക്കുന്ന മുഴുവന്‍ മലയാളികളുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മറക്കാന്‍ കഴിയാത്ത ചലനങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായാണ് മുന്‍പോട്ടു പോകുന്നത് .

മുന്‍ പ്രസിഡന്റ് ലൂയിസ് കെന്നഡിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സുബിന്‍ സുഗുണന്‍ വാര്‍ഷിക റിപ്പോര്‍ട്ടു പൊതുയോഗ സമക്ഷം അവതരിപ്പിച്ചു . മുന്‍ ട്രെഷറര്‍ ജെയില്‍ ജോസഫ് കണക്കാവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു .

പിന്നീട് 2022 /2023 ലെ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. 27 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ജോസ് തോമസിനെയും സെക്രട്ടറിയായി അജീഷ് കൃഷ്ണനെയും ട്രെഷറര്‍ ആയി ബിനു ശ്രീധരനെയും ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു. കൂടാതെ കമ്മറ്റിയുടെ എക്‌സിക്യൂട്ടീവിലേക്കു വൈസ് പ്രെസിഡന്റായി രമ്യ ലിനേഷിനെയും ജോയിന്റ് സെക്രട്ടറിയായി ജിതിന്‍ വിജയനെയും തെരെഞ്ഞെടുത്തു.

കമ്മറ്റി അംഗങ്ങളായി അജയ് പെരുമ്പലത്തു , സോണി ജോര്‍ജ് , ബെന്നി പോള്‍ , രമേശ് ബാബു , ജോസഫ് ജോണ്‍ (ടിറ്റി ), ബിജു പോള്‍ , ലൂയിസ് കെന്നഡി , സുബിന്‍ സുഗുണന്‍ , അനീഷ് ജോണ്‍ , അഷിത വിനീത , രെഞ്ചു നായര്‍ , ടോംസണ്‍ തോമസ് , ലിജോ ജോണ്‍ , ജോസ് പി ജെ ,ബിജു മാത്യു , ഷിബു പുന്നന്‍ , ജെയിന്‍ ജോസഫ് ,അനു അംബി , അക്ഷയ് കുമാര്‍ പി ജി , പൗലോസുകുട്ടി സി മത്തായി , മനു പി ഷൈന്‍സ്,സനിഷ് വി എസ് എന്നിവരെ തെരെഞ്ഞെടുത്തു

പൊതുയോഗത്തില്‍ യുക്മ കലാമേളയില്‍ സീനിയര്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സമ്മാനം വാങ്ങിയ അഷിത വിനീതിനെ അഭിനന്ദിക്കുകയും ട്രോഫി കൈ മാറുകയും ചെയ്തു. സോച്ചാറോ ഡാന്‍സിംഗ് ടീമിന്റെ ഡാന്‍സോടെയാണ് പരിപാടികള്‍ അവസാനിച്ചത് . ലെസ്റ്ററിലേ കലാകാരന്മാരുടെ കലാപരിപാടികളും പരിപാടിക്ക് മാറ്റു കൂട്ടി . ഭാവി പരിപാടികളെ പറ്റിയുള്ള ചര്‍ച്ചകളില്‍ കമ്മ്യുണിറ്റിക്കു സ്വന്തമായി ഒരു ആസ്ഥാനം നേടിയെക്കുന്നതിനു വേണ്ടിയുള്ള വീക്ഷണങ്ങള്‍ പൊതുയോഗത്തില്‍ പങ്കുവെക്കയുണ്ടായി .

പുതിയതായി ലെസ്റ്ററില്‍ എത്തിയ മുഴുവന്‍ മലയാളികളെയും ലെസ്റ്റര്‍ കേരളാ കംമ്യുനിട്ടിയുമായി ബന്ധിപ്പിച്ചു കൊണ്ട് പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു .

കോവിഡിന്റെ പശ്ചാത്തലത്തിലും ഓണ്‍ലൈനിലും അല്ലാതെയും ബാര്‍ബിക്യു സ്‌പോര്‍ട്‌സ് ഡേ , ഓണാഘോഷവും ഉള്‍പ്പെടെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടാണ് ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി മുന്‍പോട്ടു പോയത് . പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുമിക്കുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും എന്നുറപ്പിക്കാം . ലെസ്റ്ററിലെ മുഴവന്‍ മലയാളികളെയും ഒരുമിപ്പിച്ചു കൊണ്ട് കൂടുതല്‍ വര്‍ണ്ണശബളമായ പരിപാടികള്‍ സംഘടിപ്പിച്ചു മുന്‍പോട്ടു കൊണ്ട് പോകുവാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് പുതിയ കമ്മറ്റി .

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions