സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .മാര്‍ച്ചുമാസത്തില്‍ മാര്‍ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓണ്‍ലൈനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും.
സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഫാ. ഗ്ലാഡ്‌സണ്‍ ഡബ്രെ OSA ലണ്ടന്‍ , ഫാ . രാജന്‍ ഫൗസ്‌തോ ( ഇറ്റലി )എന്നിവര്‍ വചന ശുശ്രൂഷ നയിക്കും .
മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷന്‍ യുകെ സമയം രാവിലെ 9 മുതല്‍ ആരംഭിക്കും .9 മുതല്‍ 12 വരെ മലയാളം കണ്‍വെന്‍ഷനും 12 മുതല്‍ 2വരെ കുട്ടികള്‍ക്കും 2 മുതല്‍ 4 വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D യില്‍ ZOOM ല്‍ സ്പിരിച്വല്‍ ഷെയറിങ്ങിനും രാവിലെ 9 മുതല്‍ കണ്‍വെന്‍ഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി ഏവരെയും ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239