അസോസിയേഷന്‍

വിഷുക്കണിയും കൈ നീട്ടവുമായി എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖയുടെ വിഷു ആഘോഷം ഏപ്രില്‍ 16ന്

കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 6196 ന്റെ വിഷു ആഘോഷം ഏപ്രില്‍ 16 ന് നടത്തപെടും. പ്രാര്‍ത്ഥന, വിഷുക്കണി,വിഷു കൈനീട്ടം, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ പെടുന്നു.

കോവിഡ് മഹാമാരി മൂലമുണ്ടായ വലിയ ഇടവേളക്കുശേഷം സുഹൃത്തുക്കളും കുടുംബാംഗങ്ങളോടും കൂടി സന്തോഷമായി ഒത്തു കൂടുവാനും ഒപ്പം നമ്മുടെ വിഷു ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും വേണ്ടി എല്ലാവരും സകുടുംബം പങ്കെടുത്തു ഈ ആഘോഷത്തെ മഹാ വിജയമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടിവിയുടെ അമരക്കാരനായ സദാനന്ദന്‍ ശ്രീകുമാര്‍ ഈ വിഷു ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതായിരിക്കും. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി യുകെയിലെ വിവിധ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രീനാരായണഗുരു ദര്‍ശനങ്ങളെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉള്ള ദൗത്യത്തില്‍ എസ്എന്‍ഡിപി കേംബ്രിഡ്ജ് മലയാളി സമൂഹത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

പുതു തലമുറയ്ക്കായിഗുരുദേവ ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നതിനും, പുതുതായി യുകെയില്‍ എത്തുന്നവര്‍ ക്കായി സഹായസഹകരണങ്ങള്‍ എത്തിക്കുന്നതിലും എസ്എന്‍ഡിപി കേംബ്രിഡ്ജ് മുന്‍നിരയില്‍ നല്‍കുന്നു.യുകെയിലെ എല്ലാ സ്ഥലങ്ങളിലെയും ശ്രീനാരായണീരെ കോര്‍ത്തിണക്കി കുടുംബയൂണിറ്റുകളുടെ ഏകോപന ത്തിലൂടെ എസ്എന്‍ഡിപി കേംബ്രിഡ്ജ് മികച്ച നിലയില്‍ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു

വിലാസം

Papworth Village Hall,

Papworth Everard, Ermine Street South, Cambridge CB23 3RD ·

contact - Manoj Parameswaran - 07886189533, Jayan Divakaran - 07889203156

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions