യുകെയിലെ പ്രമുഖ മലയാളി സംഘടന ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പത്താംവാര്‍ഷികം ഇന്ന് (ശനിയാഴ്ച) ഡോര്‍സെറ്റിലെ പൂളില്‍ 'ദശപുഷ്‌പോത്സവം 2022' എന്നപേരില്‍ അതിവിപുലമായ ആഘോഷിക്കുന്നു.
ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് യുക്മ നാഷണല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് ഉല്‍ഘാടനം നിര്‍വഹിക്കും.
ഓട്ടന്തുള്ളലും, ബോളിവുഡ് നൃത്തചുവടുകളും, കോമഡിഷോയും, നാടകവും, നാടന്‍ രുചിവൈവിധ്യങ്ങളും മുതല്‍ സെലിബ്രിറ്റികളെ അണിനിരത്തി അതിവിപുലമായ ആഘോഷപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി അധ്യക്ഷന്‍ ഷാജി തോമസ് അറിയിച്ചു.