ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തില്‍ ചെയര്‍മാന്‍ l(ജര്‍മ്മനി ), സുനില്‍ ഫ്രാന്‍സിസ് വൈസ് ചെയര്‍മാന്‍ (ജര്‍മ്മനി ), ജോളി പടയാട്ടില്‍ പ്രസിഡന്റ് (ജര്‍മ്മനി ), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ് (ജര്‍മ്മനി ), ബാബു തോട്ടാപ്പിള്ളി ജനറല്‍ സെക്രട്ടറി (യുകെ ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രെഷരാര്‍ (അയര്‍ലണ്ട് ), എന്നിവരാണ് പുതിയ ഭാരവാഹികള്‍.
മാര്‍ച്ച് ആറിന് വൈകുന്നേരം വെര്‍ച്ചുല്‍ പ്ലാറ്റൂഫോമില്‍ നടന്ന യോഗത്തില്‍ വരണാധികാരിയായ മേഴ്‌സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടുര്‍ന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി ), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംസി യുകെ പ്രൊവിന്‍സ് ട്രെഷറര്‍ ടാന്‍സി പാലാട്ടി പ്രാര്‍ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ജോളി പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളി നന്ദി പറഞ്ഞു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രൊവിന്‍സ് ഭാരവാഹികളായ ഗ്രിഗറി മേടയില്‍, ജോസ് കുമ്പുള്‍വേലില്‍, ബാബു ചെമ്പകത്തിനാല്‍, ബിജു സെബാസ്റ്റ്യന്‍, ദീപു ശ്രീധര്‍, സൈബിന്‍ പാലാട്ടി, ഡോ :ജിമ്മി മൊയ്‌ലാന്‍, രാജു കുന്നക്കാട്ട്, ഡോ :ഗ്രേഷ്യസ്, ചിന്നു പടയാട്ടില്‍, സാറാമ്മ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഷൈബു ജോസഫ് കട്ടിക്കാട്ട് ഗാനം ആലപിച്ചു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ :ഇബ്രാഹിം ഹാജിയുടെ അകാല വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.ഈ വര്‍ഷം ജൂണ്‍ 23,24,25, തിയതികളില്‍ ബഹറിനില്‍ വച്ചു നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ എല്ലാവരും തന്നെ പങ്കെടുക്കണമെന്ന ആഹ്വനത്തോടെ യോഗം അവസാനിച്ചു.
കൂടുതല്‍ വിവരംങ്ങള്‍ക്ക് യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.
ഫോണ്‍ 00447577834404 അല്ലെങ്കില്‍
worldmalayalieurope@gmail.com