വിദേശം

നാറ്റോക്ക് റഷ്യയെ പേടിയാണെങ്കില്‍ അതങ്ങ് സമ്മതിച്ചേര്; നീരസം പരസ്യമാക്കി സെലന്‍സ്‌കി

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക അടക്കമുള്ള നാറ്റോ അംഗങ്ങള്‍ കാര്യക്ഷമമായി ഇടപെടാത്തതിലുള്ള നീരസം പരസ്യമായി പ്രകടമാക്കി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണ് എന്നാണ് കഴിഞ്ഞ ദിവസം സെലന്‍സ്‌കി പ്രതികരിച്ചത്.

'ഒന്നുകില്‍ ഞങ്ങളെ (യുക്രൈന്‍) അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം. അല്ലെങ്കില്‍ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവര്‍ക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം,' സെലന്‍സ്‌കി പറഞ്ഞതായി യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാറ്റോയില്‍ തങ്ങള്‍ അംഗമായില്ലെങ്കില്‍ പോലും നാറ്റോ അംഗരാജ്യങ്ങള്‍ക്ക് യുക്രൈന് വേണ്ട സെക്യൂരിറ്റി നല്‍കാമെന്നും എങ്കിലേ യുദ്ധം അവസാനിക്കൂവെന്നും പ്രസിഡന്റ് വ്യക്തമാക്കി.

'ഇതിന് ശേഷം ഞങ്ങള്‍ പറയാം, നാറ്റോയില്‍ അംഗമാവാതെ തന്നെ നാറ്റോയിലെ അംഗരാജ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് സെക്യൂരിറ്റി ഗ്യാരണ്ടി തരാം, എന്ന്. അവിടെയാണ് കോംപ്രമൈസ്. അവിടെയാണ് യുദ്ധത്തിന്റെ അവസാനം,' സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

നാറ്റോയില്‍ അംഗമാവാനുള്ള യുക്രൈനിന്റെ നീക്കങ്ങളാണ് റഷ്യ ആക്രമണത്തിന് മുതിര്‍ന്നതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ റഷ്യ ആക്രമണം തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 'യുക്രൈന്‍ നാറ്റോയില്‍ ചേരില്ല' എന്ന തരത്തില്‍ സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.

വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഒരു ഏട്ടുമുട്ടലിനെയും നാറ്റോ സഖ്യത്തിന് ഭയമാണ് എന്ന് നേരത്തെയും സെലന്‍സ്‌കി പറഞ്ഞിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions