അസോസിയേഷന്‍

യുകെകെസിഎയുടെ പതാക രൂപകല്‍പ്പനാ മത്സരത്തില്‍ വിജയി ബോബന്‍ ഇലവുങ്കല്‍

യുകെകെസിഎക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരിയായി ആഗോള ക്നാനായ സംഘടനകള്‍ക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ്
യുകെകെസിഎയുടെ പതാക രുപകല്‍പ്പനാ മത്സരത്തിന് വഴിയൊരുക്കിയത്. അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് പതാക രൂപകല്‍പ്പനാ മത്സരത്തിന് ലഭിച്ചത്.

അതിലുപരി മത്സരാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും കുട്ടികളും യുവജനങ്ങളുമായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായി. ക്നാനായ ചരിത്രവും പാരമ്പര്യവും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പതാകകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് യുകെകെസിഎയുടെ നോട്ടിംഗ്ഹാം യൂണിറ്റില്‍ നിന്നായിരുന്നു. ഏറ്റവും നല്ല പതാകയായി തെരെഞ്ഞെടുത്തത് യുകെകെസിഎ ഗ്ലോസ്റ്റര്‍ഷയര്‍ യൂണിറ്റ് പ്രസിഡന്റായ ബോബന്‍ ഇലവുങ്കല്‍ നിര്‍മ്മിച്ച പതാകയാണ്. ഏപ്രില്‍ 2 ന് യുകെകെസിഎ സംഘടിപ്പിച്ച ക്നായിത്തൊമ്മന്‍ ഓര്‍മ്മ ദിനാചരണത്തില്‍ യുകെകെസിഎ പ്രസിഡന്റ് ബിജി ജോര്‍ജ്‌ മാംകൂട്ടത്തിലും യുകെകെസിവൈഎല്‍ പ്രസിഡന്റ് ടോം ജോസ് വഞ്ചിത്താനത്തും തെരെഞ്ഞെടുത്ത പതാക ക്നാനായ സമുദായ അംഗങ്ങള്‍ക്കായി സമര്‍പ്പിച്ചു.

ഈ പതാകയുടെ പ്രധാന ആകര്‍ഷണം അതിലെ ദാവീദ് രാജാവിന്റെ നക്ഷത്രമാണ്. ക്നാനായക്കാരുടെ യഹൂദ പാരമ്പര്യമാണ് സ്റ്റാര്‍ ഓഫ് ഡേവിഡ് സൂചിപ്പിയ്ക്കുന്നത്. യഹൂദരാണ് ദാവീദിന്റെ നക്ഷത്രം ആദ്യമായി അവരുടെ ഔദ്യോഗിക ചിഹ്നമായി തെരെഞ്ഞെടുത്തത്. ദാവീദിന്റെ നക്ഷത്രം ശക്തമായ ദൈവീക സാന്നിധ്യത്തിന്റെയും, സംരക്ഷണത്തിന്റെയും അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിലും ഉപരിയായി AD 345 ല്‍ കൊടുങ്ങല്ലൂരില്‍ ക്നായിത്തൊമ്മന്‍ വന്നിറങ്ങിയ കപ്പലിലെ പതാക സ്റ്റാര്‍ ഓഫ് ഡേവിഡ് പതാകയായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായ പ്പെടുന്നു.

പതാകയില്‍ ഉപയോഗിച്ചിരിയ്ക്കുന്ന നീലനിറം നീലാകാശത്തെയും നീലക്കടലിനെയുമാണ് സൂചിപ്പിയ്ക്കുന്നത്. ക്വിനായി യില്‍ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ പൂര്‍വ്വപിതാവിന്റെ കപ്പല്‍യാത്രയേയും, നീലാകാശത്തിന്റെ കീഴില്‍ ലോകമെങ്ങും വ്യാപിച്ച ക്നാനായ കുടിയേറ്റത്തെയുമാണ് നീല നിറം സൂചിപ്പിക്കുന്നത്. വിളഞ്ഞ വയലുകളെയും സമ്പല്‍ സമൃദ്ധിയെയുമാണ് സ്വര്‍ണ്ണ നിറം സൂചിപ്പിയ്ക്കുന്നത്. ദൈവം പൂര്‍വ്വപിതാക്കന്‍മാര്‍ക്ക് നല്‍കിയ വാഗ്ദത്ത ഭൂമിയായ തേനും പാലുമൊഴുകുന്ന കാനാന്‍ ദേശമാണ്‌ സ്വര്‍ണ്ണ നിറം പ്രതിനിധീകരിയ്ക്കുന്നത്.

AD 345 ല്‍ പൂര്‍വ്വികര്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ കപ്പലിനെ അനുസ്മരിപ്പിച്ച് ഒരു പായ്ക്കപ്പലും ആ കപ്പലില്‍ AD 345 എന്നും പതാകയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഈ-കപ്പലില്‍ രണ്ട് കൊടികളാണുള്ളത്, ഒന്നില്‍ ക്രൈസ്തവ വിശ്വാസത്തെെ സൂചിപ്പിച്ച് കുരിശടയാളവും രണ്ടാമത്തേതില്‍ യഹോവ നിര്‍ദ്ദേശിച്ച രീതിയില്‍ നിര്‍മ്മിച്ച വിളക്കായ മെനോറയും അടയാളപ്പെടുത്തിയിട്ടുണ്ട്.

ക്നായിത്തോമയോടൊപ്പം കൊടുങ്ങല്ലൂരിലെത്തിയ ഏഴ് ഗോത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഏഴ് പായകളും എഴുപത്തിരണ്ട് കുടുംബങ്ങളെ പ്രതിനിധീകരിച്ച് കപ്പലിന്റെ ഒരു വശത്ത് 36 നക്ഷത്രങ്ങളുമുണ്ട്.

ഏറ്റവും മുകളില്‍ ഇടതു വശത്തായി യുകെകെസിഎയുടെ ലോഗോയാണ്. മറ്റ് ക്നാനായ സംഘംടനകള്‍ക്ക് ഈ പതാക ഉപയോഗിക്കാന്‍ യുകെകെസിഎ ലോഗോയുടെ സ്ഥാനത്ത് സ്വന്തം ലോഗോ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. പതാക രൂപകല്‍പ്പന മത്സരത്തില്‍ ആവേശപൂര്‍വ്വം പങ്കെടുത്ത എല്ലാവര്‍ക്കും യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി നന്ദി അറിയിക്കുന്നു.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions