ജൂലൈ 2 ന് ചെല്‍റ്റന്‍ ഹാമിലെ ജോക്കി ക്ലബ്ബിന്‍ വച്ചു നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷന് ആപ്തവാക്യം നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ച. ശനിയാഴ്ച അര്‍ദ്ധരാത്രിയ്ക്കു ശേഷം ലഭിയ്ക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. വേലിയിറക്കത്തിനു ശേഷം കൂടുതല്‍ ആവേശത്തോടെ തീരം പുല്‍കാനെത്തുന്ന തിരകളെപ്പോലെ ഇതാദ്യമായി ഒരു ഇടവേളയ്ക്കു ശേഷം നടക്കുന്ന ക്നാനായ മഹാ സംഗമത്തിന് തിലകക്കുറിയാകാന്‍ ആപ്തവാക്യങ്ങളുടെ അനുസ്യൂതമായ എന്‍ട്രികളാണ് യുകെകെസിഎ ജനറല്‍ സെക്രട്ടറി ലൂബി മാത്യൂസിന് ലഭിച്ചു വരുന്നത്.
യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമായ, ക്നാനായ യുവജനങ്ങള്‍ നടനവൈഭവം കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന സ്വാഗത നൃത്തത്തിന്റെ വരികള്‍ ആപ്തവാക്യത്തിനനുസരിച്ചാണ് രചിയ്ക്കപ്പെടുന്നത്.
ഇളകി മറിയുന്ന മഹാസാഗരം പോലൊരു ക്നാനായ കണ്‍വന്‍ഷന്റെ ആഴങ്ങളില്‍ ഒളിച്ചു കിടക്കുന്ന പവിഴമുത്തായ ആപ്തവാക്യ രചനയ്ക്ക് ഇതാദ്യമായി ക്നാനായ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. മാര്‍ച്ച് 29 ന് അവസാനിയ്ക്കേണ്ടിയിരുന്ന ആപ്തവാക്യ സ്വീകരണത്തിന്റെ അവസാന തീയതി ഏപ്രില്‍ 9 ലേക്ക് നീട്ടുകയായിരുന്നു .പരീക്ഷകളുടെ തിരക്കിലായിരിക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്.