ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത് . 2615 പൗണ്ട്(ഏകദേശം 2,58,000 രൂപ ) യു കെ യിലെ നല്ലമനുഷ്യര്‍ തന്നു സഹായിച്ചു .
ഈ എളിയ പ്രവര്‍ത്തനത്തെ മാനിച്ച എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.
ലഭിച്ച പണം അടുത്ത ദിവസം തന്നെ സാമൂഹികപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അനു ആന്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു.
കാന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുന്ന ബി എഡ് , വിദ്യര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിക്കു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാന്‍ കഴിയാത്തതു കൊണ്ടാണ് നിങ്ങളെ സമീപിക്കുന്നത്
അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചു ഞങ്ങള്‍ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരു.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് -07708181997 ,ടോം ജോസ് തടിയംപാട് -07859060320, സജി തോമസ് -07803276626.