മിഡ്‌ലാന്‍ഡ്‌സിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും കെറ്ററിങ്ങിലെ മലയാളികളുടെ കൂട്ടായ്മയുമായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ നാളെ (ശനിയാഴ്ച) കെറ്ററിംഗ് ബക്കളു അക്കാഡമി സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ചു നടക്കുന്നു. അസോസിയേഷന്‍ പ്രസിഡന്റ് സിബു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയാകും. സെക്രട്ടറി സൈബു തോമസ് പരിപാടിക്ക് സ്വാഗതം ആശംസിക്കും. ട്രഷറര്‍ പ്രബീഷ് വാസുദേവന്‍ നന്ദി പ്രകാശിപ്പിക്കും.
ഈസ്റ്റര്‍-വിഷു ആഘോഷങ്ങളില്‍ കുഞ്ഞുമക്കളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതാണ്. കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റ് സിബു ജോസഫ് , സെക്രട്ടറി സൈബു തോമസ് , ട്രഷറര്‍ പ്രബീഷ് വാസുദേവന്‍ എന്നിവര്‍ നയിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ കെറ്ററിങ്ങിലെ 250 ഓളം കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്നു.
കോവിഡ് 19 മൂലം രണ്ടു വര്‍ഷമായി ഒത്തുകൂടാന്‍ അവസരം ലഭിക്കാതിരുന്നതിനാല്‍ ഈ പ്രോഗ്രാമിനായി കെറ്ററിങ്ങിലെ മലയാളികള്‍ എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.