യോര്‍ക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന 'കലാഫെസ്റ്റ് - 2022 'ന് ഇന്ന് (ശനിയാഴ്ച) ലീഡ്‌സില്‍ തിരിതെളിയും. രാവിലെ പത്തിന് അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ കലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ലീഡ്‌സിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ലഭിക്കുന്ന വലിയ അവസരമാണിത്. കലാ സാംസ്‌കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നിരവധി പരിപാടികളാണ് കലാ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിമ കലാവേദി അവതരിപ്പിക്കുന്ന 'നേരിന്റെ പാത' എന്ന നാടകം അരങ്ങില്‍ അവതരിപ്പിക്കും. നിരവധി നാടകങ്ങള്‍ക്ക് തിരക്കഥയെഴുതിയ ടൈറ്റസ് വല്ലാര്‍പാടമാണ് നാടകം രചിച്ചിരിക്കുന്നത്. സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്കബ് കുയിലാടന്‍. ലിമ കലാ ഫെസ്റ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Nippet In, Leeds, LS9 7TB