കോവിഡ് മഹാമാരി തീര്‍ത്ത ചെറിയ ഒരു ഇടവേളക്കു ശേഷംകുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമവേദിയായി മാറുകയായിരുന്നു എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖ 6196 ഒരുക്കിയ വിഷു ആഘോഷം. ആഘോഷം യുകെയുടെ നാനാ ഭാഗത്തുമുള്ള ശ്രീനാരായണീയരെകൊണ്ട് ശ്രദ്ധയമായി. ഗുരുദേവ കൃതിയായ ദൈവദശകത്തിന്റെ സാമുഹ്യലാപനം നിറഞ്ഞ പ്രാര്‍ത്ഥനയോടുകൂടി വിഷു ആഘോഷങ്ങള്‍ക്കു തുടക്കമായി. പൊതുയോഗത്തില്‍ സെക്രട്ടറി സനല്‍ രാമചന്ദ്രന്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും, അധ്യക്ഷന്‍ യോഗം പ്രസിഡണ്ട് മനോജ് പരമേശ്വരന്‍ ആശംസകള്‍ അര്‍പ്പികുകയും ചെയ്തു.
തുടര്‍ന്ന് ആനന്ദ് ടി വി ചെയര്‍മാന്‍ സദാനന്ദന്‍ ശ്രീകുമാര്‍ ഔപചാരികമായി വിഷു ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. SNDP വനിതാ സംഘം പ്രസിഡന്റ് നീമാ അരവിന്ദും സെക്രട്ടറി സ്മിത അനീഷും എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുകയും അരവിന്ദ്‌ഘോഷ് ഭാസ്‌കരന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഗുരുദേവ കൃതികളുടെ ആലാപനവും , വിഷുക്കണിയും , വിഷുകൈനീട്ടവും ,കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തമായ കലാപരിപാടികളും , വിഭവസമൃദ്ധമായ വിഷുസദ്യയും, സമ്മാനങ്ങളും കൊണ്ട് മികവേകിയ ആഘോഷപരിപാടികള്‍ വേറിട്ടൊരു ഒരു വിഷുക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി.