അസോസിയേഷന്‍

സിനായ് വോയ്സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും ശനിയാഴ്ച

സ്വിന്‍ഡന്‍: സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിനായ് വോയ്സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും മെയ് ഏഴ് ശനിയാഴ്ച സ്വിന്‍ഡനില്‍ നടത്തപ്പെടുന്നു.യു. കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര്‍ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വര്‍ഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്. സിനായ് വോയ്സിന്റെ ബി ടീമായ (Sinai Voice 'Seraphians') ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

ഐ. പി. സി.യു.കെ. ആന്‍ഡ് അയര്‍ലണ്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ ഉത്‌ഘാടനം ചെയ്യുന്ന മീറ്റിങ്ങില്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതി,മത,ഭേദമെന്യേ ആളുകള്‍ പങ്കെടുക്കും. ഡോ. വി.ജെ സാംകുട്ടി ദൈവ വചനം ശുശ്രൂഷിക്കും. ഗാനസന്ധ്യക്കു പാസ്റ്റര്‍ സീജോ ജോയ്, ബ്രദര്‍ സ്‌റ്റീഫന്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 07865497444, 07403411532

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions