ബ്ലാക്ക്ബെണ്‍ സ്പോര്‍ട്സ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഡബിള്‍സ് കാരം ബോര്‍ഡ് ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ പങ്കെടുക്കുകയും നിരവധി ആളുകള്‍ കളികാണുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിച്ചേരുകയും ചെയ്തു. പ്രസിഡന്റ് ഷിജോയുടെയും ജനറല്‍ സെക്രട്ടറി അജിലിന്റെയും ട്രഷറര്‍ ഹാമില്‍ട്ടന്‍ മറ്റു കമ്മിറ്റി അഗങ്ങള്‍ ആയ അനില്‍, ബിജോയ്, റെജി, സഞ്ചു, ജിജോ, ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ഒന്നാം സ്ഥാനം ലിജോയും ആല്‍ബിനും കരസ്ഥമാക്കി . രണ്ടാം സ്ഥാനം ഉണ്ണികൃഷ്ണനും സിബിയും മൂന്നാം സ്ഥാനം അനിലും സഞ്ജുവുമാണ് നേടിയത്. വിജയികള്‍ക്ക് ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി. വാശിയേറിയ മത്സരങ്ങളാണ് എല്ലാ മത്സരാര്‍ഥികളും മത്സരത്തിലുടനീളം കാഴ്ച വെച്ചത്.