അസോസിയേഷന്‍

നഴ്‌സസ് ദിനാചരണവും സെമിനാറും 14ന് വാട്‌ഫോര്‍ഡില്‍


ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറിയ ഭീതിനിറഞ്ഞ കാലഘട്ടത്തില്‍ മുന്നണി പോരാളികളായി സ്വജീവന്‍ പണയം വച്ചും ആതുര ശുശ്രൂഷാ രംഗത്ത് ധീരമായി പോരാടിയ ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും ആശംസകള്‍.

യുകെയിലെ ആരോഗ്യമേഖലയില്‍ മികച്ച പാടവമാണ് ഈ നഴ്‌സുമാര്‍ പുലര്‍ത്തുന്നത്. ഇവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമാനും യുക്മ എന്ന മഹാസംഘടനയുടെ കീഴിലുള്ള യുഎന്‍എഫും കെസിഎഫ് വാട്‌ഫോര്‍ഡും ചേര്‍ന്ന് ഒരുക്കുന്ന നഴ്‌സസ് ദിനാചരണവും സെമിനാറും ഈമാസം 14ന് രാവിലെ പത്തു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വാട്‌ഫോര്‍ഡില്‍ നടത്തപ്പെടുന്നു.

പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വിജയത്തിലും ജോലിയിലും മുന്നേറാന്‍ സഹായകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സെമിനാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് തോളോടു തോള്‍ച്ചേര്‍ന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് കെസിഎഫും യുഎന്‍എഫും ശ്രമിക്കുന്നത്.

മുന്‍കൂര്‍ ബുക്ക് ചെയ്ത് സീറ്റുകള്‍ ഉറപ്പു വരുത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

George Thomas 07459518143, Bronia Tomy 07852112470, Sibu Skaria 07886319232

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions