വിദേശം

യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി

നാറ്റോയില്‍ ചേരുന്ന ഫിന്‍ലാന്‍ഡും, സ്വീഡനും ഇവിടെ സൈനിക ബേസുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയാല്‍ യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി. സ്വീഡന്റെ ഭരണപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ രാജ്യത്തിന്റെ നാറ്റോ അംഗത്വത്തിന് എതിരായി പുലര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചതിന് പിന്നാലെയാണ് ഭീഷണി.

സഖ്യത്തില്‍ ചേരാനുള്ള താല്‍പര്യം ഫിന്‍ലാന്‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്വീഡനും ഈ വഴിയില്‍ ചേര്‍ന്നത്. ഭയന്നാണ് ഇരുരാജ്യങ്ങളും നാറ്റോയില്‍ ചേരാന്‍ പോകുന്നതെന്ന് റഷ്യയിലെ പുടിന്‍ അനുകൂലികള്‍ പറയുന്നു. എന്നാല്‍ നാറ്റോയില്‍ ചേരുന്നതാണ് കൂടുതല്‍ ഭയക്കേണ്ടത്. സ്വീഡനിലും, ഫിന്‍ലാന്‍ഡിലും നാറ്റോ ബേസുകള്‍ വന്നാല്‍ റഷ്യക്ക് മേഖലയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ ടാക്ടിക്കല്‍ ആണവായുധങ്ങള്‍ നിരത്താതെ മറ്റ് മാര്‍ഗം കാണില്ല, റഷ്യന്‍ ദേശീയ ചാനല്‍ പറഞ്ഞു.

നാറ്റോ നോര്‍ഡിക് മേഖലയില്‍ നടത്തുന്ന വിപുലീകരണത്തിന് പ്രതികരണമെന്ന നിലയില്‍ പോളണ്ടിനും, ലിത്വാനിയയ്ക്കും ഇടയിലുള്ള കാലിനിന്‍ഗ്രാഡ് എന്‍ക്ലേവില്‍ ആണവായുധങ്ങളും, ഹൈപ്പര്‍സോണിക് മിസൈലുകളും സ്ഥാപിക്കുമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്‌വെദേവ് വ്യക്തമാക്കിയിരുന്നു.

യുക്രൈയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം പ്രധാനമായും നാറ്റോയുടെ വികസനത്തിന് തടയിടുകയെന്ന ലക്ഷ്യത്തില്‍ ആരംഭിച്ചതാണ്. എന്നാല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ കൂടുതലായി സഖ്യത്തില്‍ ചേരാന്‍ മുന്നോട്ട് വരുന്നത് പദ്ധതിയെ തകര്‍ക്കുകയാണ്.

200 വര്‍ഷമായി സൈനിക സഖ്യങ്ങളില്‍ ചേരാതെ നിലനിന്ന ശേഷമാണ് സ്വീഡന്‍ നാറ്റോയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്. പ്രധാനമന്ത്രി മഗ്‌ദെലെന ആന്‍ഡേഴ്‌സന്റെ പാര്‍ട്ടി ദശകങ്ങളായുള്ള നിലപാട് ഇപ്പോള്‍ തിരുത്തുകയാണ്. ഇത് റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions