ചരമം

നിഷാ ശാന്തകുമാറിന് എന്‍ഫീല്‍ഡില്‍ മെയ് 30 ന് യാത്രാമൊഴിയേകും

പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാറി(49)ന്റെ അന്ത്യോപചാര ശുശ്രുഷകള്‍ മെയ് 30 നു തിങ്കളാഴ്ച എന്‍ഫീല്‍ഡില്‍ നടക്കും.

മെയ് 30 നു തിങ്കളാഴ്ച രാവിലെ 11:30 നു എന്‍ഫീല്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ & സെന്റ് ജോജ് ദേവാലയത്തില്‍ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റു വാങ്ങും. കൃത്യം 12 മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനവസരം ഒരുക്കുന്നതാണ്.

കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എന്‍ഫീല്‍ഡ് ക്രിമിറ്റോറിയം & സിമറ്ററിയില്‍ സംസ്‌ക്കാരം നടത്തും.

എന്‍ഫീല്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് വിഷമഘട്ടത്തില്‍ കുടുംബത്തിന് ആശ്വാസമായി.

വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എം ആര്‍ ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരുകയാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (ഒമ്പതാം ക്ലാസ്സ്) എന്നിവര്‍ മക്കളാണ്. ഈ കുടുംബം എന്‍ഫീല്‍ഡില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായി. മലയാളി കമ്മ്യുണിറ്റികളില്‍ സജീവമായിരുന്ന കുടുംബമായിരുന്നു ശാന്തകുമാറിന്റെത്.

സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങള്‍ ക്രമേണ പ്രവര്‍ത്തനരഹിതം ആവുകയും തുടര്‍ന്ന് ഉണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions