ചരമം

ബൈക്ക് അപകടത്തില്‍ മലയാളി യുവ ഡോക്ടറും സുഹൃത്തും മരിച്ചു

ബംഗളൂരു: ജാലഹള്ളി ക്രോസില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവ ഡോക്ടറും സുഹൃത്തും മരിച്ചു. കോട്ടയം മറ്റക്കര വാക്കയില്‍ വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ. ജിബിന്‍ ജോസ് മാത്യു(29) ആണ് മരിച്ചത്. സുഹൃത്തായ ഗുജറാത്ത് സ്വദേശിയും എറണാകുളം ടിഡി റോഡ് ഇന്ദ്രധനുസ്സ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും ഉഷയുടെയും മകന്‍ കരണ്‍ ഷാ(29) യും മരണപ്പെട്ടു.

തിങ്കളാഴ്ച പുലര്‍ച്ചെ 1.40ന് ജാലഹള്ളി എച്ച്എംടി റോഡില്‍ ജല്‍ വായു അപ്പാര്‍ട്ട്‌മെന്റിന് സമീപമാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് സമീപമുണ്ടായിരുന്ന ചെറു മരത്തിലിടിച്ച ശേഷം റോഡിലേക്ക് വീണു. റോഡില്‍ തലയടിച്ച് ഇരുവരും തല്‍ക്ഷണം മരിച്ചു.

ബെംഗളൂരു എച്ച്.എസ്.ആര്‍. ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐ.ടി. കമ്പനിയില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനിയറാണ് കരണ്‍. രണ്ടുപേരും ജാലഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു താമസം.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions