നൃത്തമെന്ന കലാരൂപത്തെ സ്നേഹിച്ച, ഉപാസിച്ച, നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, യുകെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാഭവന്‍ നൈസ് വീണ്ടും യുകെകെസിഎ കണ്‍വന്‍ഷന് നൃസംവിധാനം നിര്‍വഹിയ്ക്കുകയാണ്. ക്നാനായ യുവജനങ്ങള്‍ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീര്‍ക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു മിനിട്ട് സമയം വേദിയില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന സ്വാഗത നൃത്തത്തില്‍ പങ്കെടുക്കുന്നത് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളാണ്.
പത്തു വര്‍ഷം കലാഭവനില്‍ ക്ലാസിക്കല്‍, വെസ്റ്റേണ്‍, സിനിമാറ്റിക്ക്, നൃത്തരുപങ്ങള്‍ അഭ്യസിച്ച നൈസിന്റെ നൃത്തഭ്യാസത്തോടുള്ള അഭിനിവേശം എന്നിട്ടുമടങ്ങിയില്ല. കലാഭവന്‍ ജയിംസിന്റെ ശിക്ഷണത്തില്‍ 7 വര്‍ഷം ഭരതനാട്യവും പിന്നീട് തൃപ്പൂണിത്തുറ കലാക്ഷേത്രയില്‍ നിന്ന് രണ്ടു വര്‍ഷം കഥകളിയും, കളരിയും അഭിനയവും പരിശീലിച്ചു.
നിരവധി സംസ്ഥാന, അന്തര്‍ദേശീയ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ നൈസ്, ഇപ്പോള്‍ നിരവധി മലയാളി സംഘടനകള്‍ക്കു വേണ്ടി ആയിരത്തിലധികം കുട്ടികളെയാണ് ന്യത്തം അഭ്യസിപ്പിയ്ക്കുന്നത്. ഇതിനോടകം ഇന്ത്യ, യുഎഇ , യുകെ എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം വേദികളില്‍ നൈസ് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാഭവന്‍ നൈസിന്റെ ഉടമസ്ഥതയിലുള്ള Dream Team UK എന്ന സംരംഭം 25 വേദികളില്‍ വിവിധ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിയ സംഘനൃത്തം അവതരിപ്പിച്ചു.
ഏറ്റവുമധികം നര്‍ത്തകര്‍ ഒരുമിക്കുന്ന, ഏറ്റവുമധികം കാണികള്‍ ആസ്വദിക്കുന്ന യുകെകെസിഎ സ്വാഗതനൃത്ത ഓരോ വട്ടവും വിജയതിലകമണിയുമ്പോള്‍ ആത്മസംതൃപ്തിയോടെ പുഞ്ചിരിയ്ക്കുന്ന കലാഭവന്‍ നൈസും, അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ജൂലൈ 2 ലെ സ്വാഗതനൃത്ത പരിശീലങ്ങള്‍ മെയ് 28, 29 ദിവസങ്ങളില്‍ ഡെര്‍ബിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിയ്ക്കുകയാണ്.