അസോസിയേഷന്‍

യുക്മ നഴ്‌സസ് ഫോറത്തിന്റെ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ആവേശോജ്ജ്വല മായി

യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനായ കെ.സി.എഫ് വാറ്റ്‌ഫോര്‍ഡുമായി ചേര്‍ന്ന് ഒരുക്കിയ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണവും സെമിനാറും പ്രൗഢഗംഭീരമായി സമാപിച്ചു. വാറ്റ്‌ഫോര്‍ഡിലെ ഹോളിവെല്‍ ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഷൈനി അനൂപ്, ജയശ്രി കുമാരന്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭം കുറിച്ചു. ബ്രോണിയ ടോമി വിശിഷ്ടാതിഥികള്‍ക്കും പങ്കെടുത്തവരെയെല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികളെ യവനികക്കു മുന്നിലേക്കു ക്ഷണിച്ചു. സമ്മേളന ഹാളില്‍ നിറഞ്ഞിരുന്ന മാലാഖകുട്ടികളെ സാക്ഷിയാക്കി യുക്മ നാഷണല്‍ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള തിരിതെളിയിച്ച് ഉത്ഘാടനം നിര്‍വഹിച്ചു. ട്രേസി കാര്‍ട്ടര്‍, ഡങ്കന്‍ ബര്‍ട്ടണ്‍, ഡേവിഡ് തോര്‍പ്പ്, സാജന്‍ സതൃന്‍, സെലിനാ സജീവ്, മിനിജാ ജോസഫ്, എബ്രഹാം പൊന്നുപുരയിടം, ജോര്‍ജ് തോമസ്, സണ്ണിമോന്‍ മത്തായി എന്നിവര്‍ ഭദ്രദീപം തെളിയിക്കുന്നതില്‍ പങ്കാളികളായി. ട്രേസി കാര്‍ട്ടര്‍, ഡേവിഡ് തോര്‍പ്പ് എന്നിവര്‍ നേഴ്‌സസ് ദിനാചരണത്തിന് ആശംസകള്‍ നേര്‍ന്നു.

യുക്മ ജോയിന്റ് സെക്രട്ടറിയും യുക്മ നഴ്‌സസ് ഫോറത്തിന്റെ ചുമതലയും വഹിക്കുന്ന സാജന്‍ സതൃന്‍ 'Nursing Career Pathway' എന്ന ആധികാരികമായ വിഷയത്തെക്കുറിച്ച് സംസാരിച്ച് സെമിനാറിന് തുടക്കം കുറിച്ചു. ഉച്ചഭക്ഷണത്തിനുശേഷം യുക്മ നഴ്‌സസ് ഫോറം ഉപദേശക സമിതിയംഗം മിനിജാ ജോസഫ് 'Nursing Career and Professional Guidance' എന്ന വിഷയത്തെ അധികരിച്ച് മനോഹരമായി ക്ലാസ്സുകള്‍ നയിച്ചു.

വാറ്റ്‌ഫോര്‍ഡില്‍ നിന്നുമുള്ള മിനി സന്തോഷ്, സ്‌നേഹ സണ്ണി, ജെന്റസ് മില്‍ട്ടന്‍, സിബി ജോണ്‍ എന്നിവര്‍ അവരുടെ പ്രൊഫഷണല്‍ രംഗത്തെ ഉയര്‍ച്ചയും അനുഭവസമ്പത്തും വിവരിച്ചു. നിമ്മി ലാലുവിന്റെ നന്ദി പ്രകാശനത്തോട് കൂടി ഒരു ദിവസം നീണ്ടു നിന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന് തീരശീല വിണു.

ആഘോഷ പരിപാടികളില്‍ പങ്കെടുത്ത എല്ലാവരും നിറഞ്ഞ മനസ്സോടും ആത്മവിശ്വാസത്തോടും കൂടിയാണ് മടങ്ങിയത്. ജീനി ജോര്‍ജിന്റെ നയചതുരൃത്തോടു കുടിയ അവതരണ മികവ് സദസില്‍ നിന്നും പ്രശംസ നേടി. സ്വന്തം ജീവന്‍പ്പോലും മറന്ന് രോഗികള്‍ക്ക് ജീവന്റെ തുടിപ്പുകള്‍ സമ്മാനിക്കുന്ന ഭൂമിയിലെ മാലാഖ ദിനവും സെമിനാറും, യുക്മ നഴ്‌സസ് ഫോറവും കെ സി എഫ് വാറ്റ്‌ഫോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വന്‍ വിജയമാക്കി മാറ്റാന്‍ അഹോരാത്രം യത്‌നിച്ച് മിന്നും താരകങ്ങള്‍ ആയ ജോര്‍ജ് തോമസ്, ജെയ്‌സി ജോര്‍ജ്, ബ്രോണിയ ടോമി, നിമ്മി ലാലു, ജെന്റസ് മില്‍ട്ടണ്‍, ജിനി ജോര്‍ജ്, ശ്യാം ജോര്‍ജ് എന്നിവരുടെ കഠിന പരിശ്രമത്തിന് അഭിനന്ദനങ്ങള്‍. അനറ്റ് ഡേവിഡ്, മിഥുന്‍, വിഷ്ണു രാജന്‍, ജോമി, റിനേഷ്, അനുപ് ഫിലിപ്പ് എന്നിവരുടെ മികച്ച പിന്തുണയും പരിപാടിയുടെ വിജയത്തിന് സഹായകരമായി.

യുക്മ ദേശീയ സമിതിയുടെ മേല്‍നോട്ടത്തിലും പരിപൂര്‍ണ്ണ പിന്തുണയിലുമാണ് ആഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചത്. യുക്മ നഴ്‌സസ് ഫോറത്തിന്റെ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം വന്‍ വിജയമാക്കുവാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions