സ്പിരിച്വല്‍

ആരാധനാക്രമജീവിതം പ്രേക്ഷിതപ്രവര്‍ത്തനപരമാണ്; ആര്‍ച്ച്ബിഷപ്പ് ഗുജറോത്തി

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 2022-2027ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാര്‍ക്കിയല്‍ സമ്മേളനം വെയില്‍സിലെ കഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വൈദികരും ഡീക്കന്മാരും സന്യസ്തരും അല്‍മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ക്ലൗഡിയോ ഗുജറോത്തി ഉത്ഘാടനം ചെയ്തു.

ബ്രിട്ടനിലേക്ക് കുടിയേറിയെത്തിയ സീറോ മലബാര്‍ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും പ്രവര്‍ത്തനങ്ങളും തദ്ദേശീയരെ പ്രചോദിതരാക്കുന്ന വിധത്തില്‍ സഭയുടെ തനത് സ്വഭാവമായ പ്രേഷിത പ്രവര്‍ത്തന പരമാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഗുജറോത്തി നിര്‍ദേശിച്ചു . മിശിഹായുടെ സഭയുടെ അവിഭാജ്യ ഘടകമായ മാര്‍ത്തോമാ മാര്‍ഗം അറിയുകയും ജീവിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക എന്നതാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദൗത്യം .ഇതിലൂടെ സഭയുടെ വൈവിധ്യവും സാര്‍വത്രികതയും പ്രഘോഷിക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുര . ഫാ. ജോര്‍ജ് ചേലക്കല്‍ ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ് ചാന്‍സിലര്‍ റവ. ഡോ . മാത്യു പിണക്കാട്ട്, റവ . ഡോ വര്‍ഗീസ് പുത്തന്‍പുരക്കല്‍, റവ. ഡോ . ജോസഫ് കറുകയില്‍, റവ. ഡോ . ജോണ്‍ പുളിന്താനത്ത്, ഡോ . മാര്‍ട്ടിന്‍ ആന്റണി ,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു ,ജോയിന്റ് സെക്രെട്ടറി ജോളി മാത്യു എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന രീതിയില്‍ 'വിശുദ്ധമായത് വിശുദ്ധര്‍ക്ക് 'എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായിസീറോ മലബാര്‍ സഭയുടെ ആരാധനക്രമം ദൈവശാസ്ത്രം ആധ്യാത്മികത ശിക്ഷണക്രമം സംസ്‌കാരം എന്നീ വിഷയങ്ങളില്‍ ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍, പ്രൊഫ .ഡോ . സെബാസ്‌റ്യന്‍ ബ്രോക്ക്,റവ . ഡോ . പോളി മണിയാട്ട് ,റവ. ഡോ . ജേക്കബ് കിഴക്കേവീട് , പ്രൊഫ . ഡോ . പി. സി . അനിയന്‍കുഞ്ഞു എന്നിവര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions