ചരമം

കോട്ടയം മെഡിക്കല്‍ കോളേജിലെ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം


കോട്ടയം: മെഡിക്കല്‍ കോളേജിലെ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംസ്‌ക്കരിക്കനായി എറണാകുളത്തേക്ക് കൊണ്ടുപോയ മാലിന്യത്തിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍വെച്ചാണ് മാലിന്യങ്ങള്‍ക്കിടയിലെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജീവനക്കാര്‍ ചേര്‍ന്ന് വേര്‍തിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കുഞ്ഞിന്റെ തലയില്‍ നിറയെ മുടിയുണ്ട്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന്റെ ശരീരമാണ് കണ്ടത്. കവറില്‍കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം. പുറമേ നിന്ന് ആരെങ്കിലും കുഞ്ഞിന്റെ മൃതദേഹം കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ആശുപത്രിയും അന്വേഷണം പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions