ലണ്ടന്‍: റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) വാര്‍ഷിക കോണ്‍ഗ്രസിന് ഗ്ലാസ്‌ഗോയില്‍ ഉജ്ജ്വല തുടക്കം.ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെയാണ് വാര്‍ഷിക കോണ്‍ഗ്രസ് നടക്കുന്നത്.സുരക്ഷിതമായ സ്റ്റാഫിംങ് ജീവന്‍ രക്ഷിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചര്‍ച്ച.ക്ലിനിക്കല്‍, സ്റ്റാഫിംങ്, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ആശയവിനിമയം ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ആരോഗ്യപരിചയ മേഖലയിലെ പ്രൊഫഷണലുകള്‍, രാഷ്ട്രീയക്കാര്‍, പ്രചാരണ പ്രവര്‍ത്തകര്‍, മറ്റ് സ്വാധീനശക്തിയുള്ള പ്രഭാഷകര്‍ തുടങ്ങിയവര്‍ അഞ്ചു ദിവസത്തെ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഹെല്‍ത്ത് ആന്റ് നഴ്‌സിങ്, നേഴ്‌സ് എഡ്യൂക്കേഷന്‍, നഴ്‌സ് ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍, എള്ഡര്‍ലി കെയര്‍ തുടങ്ങിയ മേഖലകളിലെ വിശദ വിവരങ്ങള്‍ കോണ്‍ഗ്രസില്‍ പങ്കുവയ്ക്കും. ഈ വര്‍ഷത്തെ കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് ആര്‍ സി എന്‍ ചെയര്‍ ബി ജെ വാല്‍ത്തോ ആണ്.
ഇരുപഞ്ചോളം വിഷയങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. വിവിധ പ്രബന്ധ ങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുശേഷം വോട്ടുകള്‍ സ്വീകരിക്കുകയും ഭൂരിപക്ഷം ആര്‍സിഎന്‍ ഭാവി പ്രവര്‍ത്തനങ്ങളെ തീരുമാനിക്കുകയും ചെയ്യുന്നതാണ് രീതി. ആര്‍സിഎന്‍ 2022 എക്‌സിബിഷനും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രദര്‍ശനം വഴി പ്രധിനിധികള്‍ക്കു വിവിധ യൂണിവേഴ്‌സിറ്റികളില്‍ വന്ന പ്രതിനിധികളെ പരിചയപ്പെടാനും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ആരോഗ്യ സംരക്ഷണ ദാതാക്കളുമായും ഇടപഴകുന്നതിനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനുള്ള മികച്ച സ്ഥലം കൂടിയായി ആര്‍.സി.എന്‍ 2022 മാറും.
നാല് ലക്ഷത്തി അറുപത്തി അയ്യായിരം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് സംഘടനയായ ആര്‍ സി എന്‍ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസില്‍ ഈ വര്‍ഷം 5000 അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 700 ഓളം പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് അവകാശമുള്ളത്. മലയാളികള്‍ക്ക് അഭിമാനമായി ലണ്ടന്‍ റീജിയന്‍ ബോര്‍ഡ് അംഗമായ എബ്രഹാം പൊന്നുംപുരയിടം വോട്ടിംഗ് അംഗം ആയി പങ്കെടുക്കുന്നുണ്ട്.
പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പാര്‍പ്പിടവും താമസവും, ഫാമിലി സെറ്റില്‍മെന്റ്, കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം, പരിചരണം തുടങ്ങിയവ തൊഴിലുടമകളും ലോക്കല്‍ കൗണ്‍സിലുകളും കൂടി ഉത്തരവാദിത്വത്തിലാക്കണമെന്ന ആവശ്യം ചര്‍ച്ചക്കും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എബ്രാഹം പൊന്നുംപുരയിടം പറഞ്ഞു. ഈ ആവശ്യങ്ങള്‍ നടപ്പാക്കിയാല്‍ ഇന്ത്യയില്‍ നിന്നടക്കം എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമം തുടരുമെന്നും എബ്രഹാം വ്യക്തമാക്കി.