അസോസിയേഷന്‍

അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 11 ന് ക്രോയ്ഡോണില്‍

മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്ത്യക്കാരനുമായ അശോക് കുമാര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ജൂണ്‍ 11 ന് ക്രോയ്‌ഡോണ്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറും. ജൂണ്‍ 11 ന് വൈകിട്ട് 4 മണിമുതല്‍ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ ക്രോയ്‌ഡോണ്‍ എക്സിക്യൂട്ടീവ് മേയറും സിവിക് മേയറും പങ്കെടുക്കും.

ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന തെക്കുമുറി ഹരിദാസിന്റെ പേരില്‍ കാന്‍സര്‍ റിസേര്‍ച് സെന്ററിനു കൈമാറുമെന്ന് അശോക് കുമാര്‍ അറിയിച്ചു.

തന്റെ അമ്പത്തിമൂന്നാം വയസില്‍ 2014ല്‍ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ രണ്ടര വര്‍ഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോണ്‍ ഉള്‍പ്പടെ 17 മാരത്തോണുകള്‍ ഓടി പൂര്‍ത്തിയാക്കിയത്. അശോക് കുമാര്‍ ഇതുവരെ 28,000 പൗണ്ട് വിവിധ ചാരിറ്റി ഇവന്റുകള്‍ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions