2022 വര്‍ഷത്തിലെ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന യുക്മയുടെ റീജിയണ്‍ ഇലക്ഷന്‍ പ്രക്രിയകള്‍ ഇന്ന് സമാപിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സൂപ്പര്‍ സാറ്റര്‍ഡെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗീസ്, വര്‍ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു. യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് ബര്‍മിംങ്ങ്ഹാമില്‍ നടക്കും.
മെയ് 28 ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സ് റീജിയണിലും ജൂണ്‍ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ എല്ലായിടത്തും അടുക്കും ചിട്ടയുമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നത്. യുക്മയുടെ വിവിധ റീജിയനുകളില്‍ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരികയാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ തിരഞ്ഞെടുപ്പ് രാവിലെ 10 നും, യോര്‍ക് ഷെയര്‍ റീജിയണില്‍ ഉച്ചക്ക് 12 മണിക്കും, നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ തിരഞ്ഞെടുപ്പ് വൈകിട്ട് 5 നുമായിരിക്കും വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുക.
മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബര്‍മിംങ്ങ്ഹാമില്‍ ഫെബ്രുവരി 19ന് കൂടിയ ദേശീയ ജനറല്‍ ബോഡി യോഗം ഇലക്ഷന്‍ നടത്തിപ്പിന്റെ ചുമതല ഭരണഘടന പ്രകാരം ഇലക്ഷന്‍ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷന്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
റീജിയന്‍ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്പോള്‍ ജൂണ്‍ 18 ശനിയാഴ്ച ബെര്‍മിംങ്ങ്ഹാമില്‍ വച്ച് അടുത്ത വര്‍ഷങ്ങളിലേക്കുള്ള യുക്മയുടെ പുതിയ
ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റെടുക്കും. കോവിഡിന് ശേഷം ജനജീവിതം സാധാരണഗതിയിലായതിനാല്‍ ചുമതലയേറ്റെടുക്കുന്ന, യുക്മയുടെ നായകരായി എത്തിച്ചേരുന്ന പുതിയ സാരഥികള്‍ക്ക് പ്രവാസ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള തികഞ്ഞ ഉത്തരവാദിത്തമാണുള്ളത്. ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും, ഉത്തരവാദിത്വവും, സംഘടന സ്‌നേഹവുമുള്ള പുതിയ നേതൃത്വനിരയെ തിരഞ്ഞെടുക്കുവാനുള്ള വലിയ ചുമതലയാണ് യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്.
യുക്മയുടെ എല്ലാ റീജിയനുകളിലും തുടര്‍ന്ന് ദേശീയ തലത്തിലും പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളാണ് നടന്നു വരുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പുകള്‍ ഏറ്റവും നീതിപൂര്‍വ്വമായി നടത്തി പുതിയ ഭരണസമിതികള്‍ നിലവില്‍ വരുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ തിരഞ്ഞെടുപ്പ് വേദിയുടെ വിലാസം: