അസോസിയേഷന്‍

ഉത്സവരാവിന്റെ നിറവില്‍ ബിസിഎംസിക്ക് നവനേതൃത്വം

കഴിഞ്ഞ മെയ് ഏഴാം തീയതി ബര്‍മിങ്ഹാമിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തിയ 'ഉത്സവരാവ് 2022 ' എന്ന വര്‍ണ്ണശബളമായ പരിപാടി ആകര്‍ഷകവും ശ്രദ്ധേയവുമായി മാറി . രാജ്ഞിയുടെ ഭരണത്തുടര്‍ച്ചയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, കൊച്ചു കുട്ടികളും മുതിര്‍ന്നവരും ആയിട്ടുള്ള 75 പേരെ ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിപാടിക്ക് ബെര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സാക്ഷ്യംവഹിച്ചു. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഓരോ ബിസിഎംസി അംഗങ്ങളും .

യാര്‍ഡിലി, സ്റ്റെച്ച് ഫോര്‍ഡ് കൗണ്‍സിലര്‍ ബാബര്‍ ബാസ് മുഖ്യ അതിഥി ആയി എത്തിയതും 'ഉത്സവ 2022 ' ന്റെ മാറ്റ് കൂട്ടി.

കോവിഡ് മാനദണ്ഡങ്ങളെ പരിഗണിച്ച് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിലക്ക് കാരണം ബിസിഎംസിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് 'ഉത്സവരാവ് 2022 ' എന്ന പരിപാടി നടത്തേണ്ടി വന്നതെന്ന് പ്രസിഡന്റ് ജെസ്സിന്‍ ജോണ്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആയിരുന്നു 'ഉത്സവരാവ് 2022 ' ന് മിഴിവേകാന്‍ അക്ഷീണം പരിശ്രമിച്ചത്.

ഇതോടനുബന്ധിച്ച് നടത്തപ്പെട്ട പൊതുയോഗത്തില്‍ ബിസിഎംസി യുടെ പുതിയ നേതൃത്വ നിരയെ തെരഞ്ഞെടുത്തു. ബെന്നി കുര്യന്‍ ഓണശേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ആയിരിക്കും ഇനി ബിസിഎംസിയെ മുന്നോട്ടു നയിക്കുന്നത്.

ഭാരവാഹികള്‍

ബെന്നി കുര്യന്‍ ഓണശ്ശേരി (പ്രസിഡന്റ്)
സിജി സോജന്‍ (വൈസ് പ്രസിഡന്റ് )
രാജീവ് ജോണ്‍ (സെക്രട്ടറി)
സോണി മാത്യു (ജോയിന്റ് സെക്രട്ടറി )
ജില്‍സ് ജോസഫ് (ട്രഷറര്‍)
ജിന്‍സി അഭിലാഷ് ( പ്രോഗ്രാം കോര്‍ഡിനേറ്റര്‍)
ജിനു സണ്ണി (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍)
ബിന്ദു സാജന്‍ (ലേഡീസ് റെപ്പ് )
മേരി ജോമി ( ലേഡീസ് റെപ്പ് )
ജീവന്‍ ലാല്‍ , അഞ്ജലി രാമന്‍ , സൈറ മരിയ ജിജോ (യുവജനഭാരവാഹികള്‍)

കോവിഡ് മഹാമാരിയുടെ കാലത്ത് ഒത്തൊരുമയിലും മറ്റു സംഘടനകള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് കൊണ്ടും ബി സി എം സി , മറ്റു യു കെ മലയാളി സംഘടനകള്‍ക്ക് മാതൃകയായി മാറി. ഭരണസാരഥ്യം ഏറ്റെടുത്ത നാള്‍ മുതല്‍ ബി സി എം സി കുടുംബങ്ങള്‍ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും പ്രസിഡന്റ് ജെസ്സിന്‍ ജോണ്‍ , വൈസ് പ്രസിഡന്റ് ജെമി ബിജു, സെക്രട്ടറി സജീഷ് ദാമോദരന്‍, ജോയിന്റ് സെക്രട്ടറി മനോജ് ആഞ്ചലോ , ട്രഷറര്‍ ബിജു ജോണ്‍ ചക്കാലക്കല്‍ . പ്രോഗ്രാം കോഡിനേറ്റര്‍ ബീന ബെന്നി ,സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ജിതേഷ് നായര്‍ , (ലേഡീസ് റെപ്പ് ) ഷൈനി നോബിള്‍ , (ലേഡീസ് റെപ്പ് ) ഷീനാ ഫ്രാന്‍സിസ്, (യൂത്ത് റെപ്പ് ബോയ്സ്) അലന്‍ ജോയ് , (യൂത്ത് റെപ്പ് ഗേള്‍സ്) ടാനിയ ബിജു എന്നിവര്‍ നന്ദി അറിയിച്ചു. ബിസിഎംസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് , ആത്മാര്‍ത്ഥമായ എല്ലാ പിന്തുണയും സഹകരണവും സജീവമായി പുതിയ ഭരണസമിതിയ്ക്ക് നല്‍കുമെന്നും ഇവര്‍ ഉറപ്പ് നല്‍കി.

വരും നാളുകളിലും ബി സി എം സി യെ യു കെയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായി നിലനിര്‍ത്തുമെന്നും അതിനുപരിയായി നമ്മുടെ സംസ്കാരവും പൈതൃകവും വരും തലമുറകളിലേക്ക് കൈമാറുന്നതിനും പകര്‍ന്നു കൊടുക്കുന്നതിനും ശ്രമിക്കുമെന്നും പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി .

ബിസിഎംസി യുടെ കലാകാരന്മാരും കലാകാരികളും അണി നിരന്ന നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍ എന്നീ പരിപാടികള്‍ക്ക് ഉപരിയായി ദിലീപ് കലാഭവന്‍ അശോക് ഗോവിന്ദന്‍ എന്നിവര്‍ നടത്തിയ മിമിക്രിയും , മാഞ്ചസ്റ്റര്‍ മെലഡീസ് നയിച്ച ഗാനമേളയും, ലിവര്‍പൂള്‍ അക്ഷയ ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവും ഈ പരിപാടിയെ വര്‍ണ്ണശബളമായ ആഘോഷമാക്കി മാറ്റി. ദേശീയ ഗാനത്തോടെ 'ഉത്സവരാവ് 2022 ' പര്യവസാനിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions