അസോസിയേഷന്‍

യുക്മ സൗത്ത് വെസ്റ്റ് റീജിയന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡന്റ്, സുനില്‍ ജോര്‍ജ്ജ് സെക്രട്ടറി

യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ജൂണ്‍ നാല് ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ നല്‍കുന്ന നിര്‍ലോഭമായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റീജിയണല്‍ സെക്രട്ടറി എം പി പദ്മരാജ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് പൊതുയോഗം പാസാക്കി. യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് വേദിയില്‍ സന്നിഹിതനായിരുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജിജി വിക്ടര്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്കായി നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം വര്‍ഗീസ് ജോണ്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. 2022-2023 വര്‍ഷത്തേക്കുള്ള സൗത്ത് വെസ്റ്റ് റീജിയന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്തു. ഡോ ബിജു പെരിങ്ങത്തറ അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നുമുള്ള നാഷണല്‍ കമ്മിറ്റിയംഗമായി ടിറ്റോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ യുക്മ നാഷണല്‍ ജോയിന്റ് ട്രഷററായ ടിറ്റോ തോമസ് നാഷണല്‍ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളും മുന്‍പ് വഹിച്ചിട്ടുണ്ട്. ഓക്‌സ്മാസിന്റെ മുന്‍ പ്രസിഡന്റും സജീവാംഗവുമാണ്.

റീജിയന്‍ പ്രസിഡന്റായി സാലിസ്ബറി മലയാളി അസോസിയേഷന്‍ പ്രതിനിധിയായ സുജു ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന സുജു ജോസഫ് യുക്മ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ കൂടിയാണ്. സെക്രട്ടറിയായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുമുള്ള സുനില്‍ ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ജി എം എ പ്രസിഡന്റായും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷററായി എയ്ല്‍സ്ബറി മലയാളി സമാജം പ്രതിനിധിയും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ രാജേഷ് രാജ് തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റായി ജിജു യോവില്‍ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂബറി മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയഷന്‍ പ്രസിഡന്റ് ഉമ്മന്‍ ജോണ്‍ ജോയിന്റ് സെക്രട്ടറിയായും, യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസ്സോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ കൂടിയായ റെജി തോമസ് റീജിയണല്‍ ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചുമതലയൊഴിയുന്ന എം പി പദ്മരാജ് (സാലിസ്ബറി മലയാളി അസോസിയേഷന്‍) സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്ററായും വൈസ് പ്രസിഡന്റ് സ്ഥാനനത്ത് നിന്ന് ചുമതലയൊഴിയുന്ന ജിജി വിക്ടര്‍ (വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍) കലാമേള കോര്‍ഡിനേറ്ററായും മുന്‍ നാഷണല്‍ മുന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും റീജിയണല്‍ പ്രസിഡന്റുമായിരുന്ന വര്‍ഗ്ഗീസ് ചെറിയാന്‍ (ഓക്‌സ്മാസ്) ചാരിറ്റി കോര്‍ഡിനേറ്ററായും രാജേഷ് നടേപ്പിള്ളി (വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍) നേഴ്‌സസ് ഫോറം കോര്‍ഡിനേറ്ററായും, ജോബി തോമസ് (എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍) വള്ളംകളി കോര്‍ഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

റീജിയണല്‍ തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്തുവാന്‍ സഹകരിച്ച എല്ലാ യുക്മ പ്രതിനിധികള്‍ക്കും അംഗ അസ്സോസിയേഷനുകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായ വര്‍ഗ്ഗീസ് ജോണ്‍ നന്ദി പറഞ്ഞു. മുന്‍ യുക്മ ജനറല്‍ സെക്രട്ടറിയും ബേസിംഗ്‌സ്‌റ്റോക്കില്‍ നിന്നുള്ള മലയാളി കൗണ്‍സിലറും ബിഎംസിഎ പ്രതിനിധിയുമായ സജീഷ് ടോം തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാവിലെ പത്തുമണിയോടെ ആരംഭിച്ച പൊതുയോഗം ഉച്ചക്ക് ഒരുമണിയോടെ സമാപിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions