അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു

യൂണിയന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളീ അസോസിയേഷന്റെ (യുക്മ ) മികവുറ്റ റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയണു പരിചയ സമ്പത്തും പുതുനിരയും നിറഞ്ഞ ഭരണസമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ വച്ചു നടന്ന വാര്‍ഷിക തിരഞ്ഞെടുപ്പ് പൊതുയോഗം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല ഏര്‍പ്പെടുത്തിയ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലീനാ സജീവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ എബി സെബാസ്റ്റ്യന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ച ശേഷം യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം പൊന്നുംപുരയിടം സ്വാഗതവും, സജീവ് തോമസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ജെയ്‌സണ്‍ ചാക്കോച്ചനെ പുതിയ പ്രസിഡന്റായും, ജോബിന്‍ ജോര്‍ജിനെ സെക്രട്ടറിയായും, സാജന്‍ പാടിക്കമ്യാലിനെ ട്രഷററായും ഐകകണ്ടേന തിരഞ്ഞെടുത്തു.

2012 -14 കാലഘട്ടത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡന്റായിരുന്ന ജെയ്‌സണ്‍ ചാക്കോച്ചന്‍ സൗത്തെന്‍ഡ് മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് ആയും സെക്രട്ടറി ആയും ട്രെഷറര്‍ ആയും 2005 മുതല്‍ പലവട്ടം പ്രവര്‍ത്തിച്ചിട്ടുണ്ട് .നിലവില്‍ സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പാസ്റ്ററല്‍ കൌണ്‍സില്‍ മെമ്പര്‍ ആണ്. ജോബിന്‍ ജോര്‍ജ് ബെഡ്‌ഫോര്‍ഡ് മാര്‍സ്‌റ്റോണ്‍ കേരള അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയാണ്. സാജന്‍ പടിക്കമ്യാലില്‍ ഈസ്റ്റ് ലണ്ടന്‍ മലയാളീ അസോസിഷന്റെ പ്രസിഡന്റ് ആയും യു കെ കെ സി എ യുടെ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കരുത്തുറ്റ ശബ്ദമായ സണ്ണിമോന്‍ മത്തായി നാഷണല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുന്‍ പ്രസിഡന്റും നിലവില്‍ കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ് ഫോര്‍ഡിന്റെ പ്രസിഡന്റുമാണ് സണ്ണി മോന്‍ മത്തായി.

ചെംസ്‌ഫോര്‍ഡ് മലയാളി അസോസിഷന്റെ പ്രസിഡന്റ് ജോസ് അഗസ്റ്റിനും ഇപ്‌സ്വിച് മലയാളീ അസോസിയേഷന്റെ പ്രതിനിധിയായ നിഷ കുര്യനും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞടുക്കപ്പെട്ടു. എന്‍ഫീല്‍ഡ് മലയാളീ അസോസിയേഷന്റെ പ്രതിനിധി ആയ ബിബിരാജ് രവീന്ദ്രനും ചെംസ്‌ഫോര്‍ഡ് മലയാളീ അസോസിയേഷനില്‍ നിന്നുമുള്ള സന്ധ്യ സുധി ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്‌സ്വിച് മലയാളീ അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയായ ബിബിന്‍ ആഗസ്തിയെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.

ലൂട്ടന്‍ കേരളൈറ്റ്‌സിനെ പ്രതിനിധികരിച്ചു ഗബ്രിയേല്‍ അലോഷ്യസ് കലാമേള കോര്‍ഡിനേറ്ററായും, ഈസ്റ്റ് ലണ്ടന്‍ മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ചു ജിജി മാത്യു ചാരിറ്റി കോര്‍ഡിനേറ്ററായും, എഡ്മണ്ടന്‍ മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ചു ഭുവനേഷ് പീതാംബരന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായും, ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രവീണ്‍ ലോനപ്പന്‍ വള്ളംകളി കോര്‍ഡിനേറ്ററായും, ഗ്രേറ്റ് യാര്‍മൗത് മലയാളീ അസോസിഷന്റെ നിലവിലെ സെക്രട്ടറി കൂടിയായ ഐസക്ക് കുരുവിള നഴ്‌സസ് കോര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം ഉച്ചഭക്ഷണത്തോടെ സമാപിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions