അസോസിയേഷന്‍

പരിചയസമ്പന്നരും കരുത്തുറ്റ നിരയുമായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍

യുക്മയുടെ ശക്തമായ റീജിയണുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ജൂണ്‍മാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച അഞ്ചുമണിക്ക് സാല്‍ഫോര്‍ഡിലെ സെന്റ് ജെയിംസ് ഹാളില്‍ വെച്ച് നടന്നു.

സ്ഥാനമൊഴിയുന്ന റീജിയണല്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലേക്ക് അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്യുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കാലം റീജിയെന്റ നേതൃത്വത്തില്‍ നടന്ന എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായി സഹകരിച്ച എല്ലാവര്‍ക്കും ജാക്‌സണ്‍ തോമസ് അകൈതവമായ നന്ദി പറയുകയുണ്ടായി.

തുടര്‍ന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ അലക്‌സ് വര്‍ഗ്ഗീസ് റീജിയണല്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. റീജിയണിലെ അംഗ അസോസിയേഷന്‍ ഭാരവാഹികളോടും യുക്മ പ്രതിനിധികളോടും ആശയവിനിമയം നടത്തി സമവായത്തിലൂടെ ഉരുത്തിരിഞ്ഞ 2022-23 വര്‍ഷത്തേക്കുള്ള നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ഭാരവാഹികളുടെ ഒരു പാനല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സദസ്സ് ഐക്യകണ്‌ഠേന കൈയ്യടിച്ച് പാനലിനെ സംപൂര്‍ണ്ണമായി അംഗീകരിക്കുകയുണ്ടായി.

പുതിയതായി തെരഞ്ഞെടുത്ത ഭാരവാഹികള്‍:

നാഷണല്‍ എക്‌സിക്യൂട്ടീവ് ജാക്‌സണ്‍ തോമസ് (സാല്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍). സ്ഥാനമൊഴിയുന്ന റീജണല്‍ പ്രസിഡന്റ്, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് ബിജു പീറ്റര്‍ (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) യുക്മ നഴ്‌സസ് ഫോറം (UNF) മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ ലിംകയുടെ വൈസ് പ്രസിഡന്റും മുന്‍ കാലങ്ങളില്‍ സെക്രട്ടറിയായും മറ്റു വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്.

സെക്രട്ടറി ബെന്നി ജോസഫ് (ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍) നിലവില്‍ ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു.

ട്രഷറര്‍ ബിജു മൈക്കിള്‍. (ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍) യുക്മ നേഴ്‌സസ് ഫോറം (UNF) നാഷണല്‍ ജോയിന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു.

വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്. നിലവില്‍ വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആണ്.

ജോയിന്‍ സെക്രട്ടറി എല്‍ദോസ് സണ്ണി (ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍) ലിമയുടെ മുന്‍ സെക്രട്ടറിയാണ്.

ജോയിന്റ് ട്രഷറര്‍ ടോസി സക്കറിയാ (വിഗണ്‍ മലയാളി അസോസിയേഷന്‍) നിലവില്‍ വിഗണ്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.

സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ തങ്കച്ചന്‍ എബ്രഹാം (ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റന്‍) മുന്‍ യുക്മ റീജിയണല്‍ സെക്രട്ടറിയും കേരള പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥനുമായിരുന്നു)

കലാമേള കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗീസ് (നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍)

നഴ്‌സസ് ഫോറം കോഡിനേറ്റര്‍ ഷൈസ് ജേക്കബ് (വാറിംങ്ടണ്‍ മലയാളി അസോസിയേഷന്‍) നിലവില്‍ വാരിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ട്രഷററായി പ്രവര്‍ത്തിക്കുന്നു.

ചാരിറ്റി കോഡിനേറ്ററായി ഡോ. അജയകുമാര്‍ പട്ടത്തില്‍ (ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നിയുക്ത പ്രസിഡന്റ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും സമാധാനപരവുമായ നടത്താന്‍ സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും, അതിനോടൊപ്പം തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുയും ചെയ്തു. തുടര്‍ന്ന് ചായ സല്‍ക്കാരത്തിനുശേഷം ഏഴ് മണിയോടെ യോഗം അവസാനിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions