വിദേശം

യുക്രൈനിന്റെ ഇ.യു അംഗത്വം: ആദ്യ ചുവടുമായി യൂറോപ്യന്‍ കമ്മിഷന്‍

ബ്രസല്‍സ്: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ, യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കുന്നതിനുള്ള ആദ്യ ചുവടുമായി യുറോപ്യന്‍ കമ്മിഷന്‍. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള 'സ്ഥാനാര്‍ഥി'യായി യുക്രൈനെ അംഗീകരിക്കാന്‍ യൂറോപ്യന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

അംഗത്വം നല്‍കുന്നതിനായുള്ള സുദീര്‍ഘമായ പ്രക്രിയകളുടെ തുടക്കമാണിത്. യുക്രൈന്റെ മുന്‍ സോവിയറ്റ് അയല്‍രാജ്യമായ മോള്‍ഡോവയ്ക്കും 'സ്ഥാനാര്‍ഥി പദവി' ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, ജോര്‍ജിയയുടെ കാര്യത്തില്‍ തീരുമാനമായില്ല. അംഗത്വത്തിനായി ശ്രമിക്കുന്ന സ്ഥാനാര്‍ഥി രാജ്യമെന്ന നിലയില്‍ യുക്രൈനെ സ്വാഗതം ചെയ്യുകയാണെന്നും സുപ്രധാന ജോലികള്‍ ബാക്കിയുണ്ടെന്നും യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ലെയന്‍ പറഞ്ഞു.

യുക്രൈന് സ്ഥാനാര്‍ഥി പദവി നല്‍കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും പച്ചക്കൊടി കാട്ടണം. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.

റഷ്യന്‍ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ എത്രയുംവേഗം യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. എന്നാല്‍, യുക്രൈനെ തിടുക്കത്തില്‍ സ്വീകരിക്കുന്നതിനോട് നെതര്‍ലന്‍ഡ്‌സ് ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേ സമയം, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ യുക്രൈന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യ ചുവട് അംഗീകരിക്കപ്പെട്ടാല്‍ തന്നെ അംഗത്വം ലഭിക്കണമെങ്കില്‍ നിരവധിപിന്നെയും കടമ്പകളുണ്ട്. യുക്രൈന്‍ നിരവധി പരിഷ്‌കരണ നടപടികള്‍ കൈക്കൊള്ളേണ്ടിവരും. ജുഡീഷ്യല്‍ രംഗത്തെ നവീകരണം, അഴിമതി ഇല്ലാതാക്കാനുള്ള നപടികള്‍ തുടങ്ങിയവ സ്വീകരിക്കേണ്ടിവരുമെന്നും യൂറോപ്യന്‍ കമ്മിഷന്‍ മേധാവി അറിയിച്ചു. യുക്രൈന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിലേയ്ക്ക് അടുക്കുന്നത് റഷ്യയെ പ്രകോപിക്കുമെന്നു ഉറപ്പാണ്. ആക്രമണം ശക്തമാക്കുകയോ ഇ യു അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതിലേയ്‌ക്കോ അത് എത്താം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions