വിദേശം

വിദേശ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എയര്‍പോര്‍ട്ടില്‍ തള്ളി, ഓസ്‌കര്‍ ജേതാവ് അറസ്റ്റില്‍

ഓസ്‌കര്‍ ജേതാവ് പോള്‍ ഹാഗിസിനെ ലൈംഗിക പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം. വിദേശിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സംവിധായകന്‍ പാപോള കാസെയ്ല്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാരും പോലീസും ചേര്‍ന്ന് അവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഇറ്റാലിയന്‍ സ്‌ക്വാഡ്ര പോലീസ് യൂണിറ്റ് ഓഫീസിലെത്തിക്കുകയും ചെയ്തു.

ഗുരുതര ലൈംഗികാത്രികമം, ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ എന്നിവ സംവിധായകനും തിരക്കഥാകൃത്തുമായ ഹാഗിസ് ചെയ്തതായി സംശയിക്കുന്നതായി ബ്രിണ്ടിസി പ്രോസിക്യൂട്ടര്‍മാരുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ നിയമമനുസരിച്ച് കേസിനേക്കുറിച്ച് ഇപ്പോളൊന്നും പറയാനില്ലെന്ന് ഹാഗിസിന്റെ പേഴ്‌സണല്‍ അറ്റോണി പ്രിയ ചൗധരി പ്രസ്താവനയില്‍ അറിയിച്ചു.

അതിക്രമത്തിന് ഇരയായ യുവതി മേളയ്ക്ക് മുന്നോടിയായി ഹാഗിസിനൊപ്പം താമസിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കുറച്ചു കാലം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതാദ്യമായല്ല ഹാഗിസ് ലൈംഗികാരോപണം നേരിടുന്നത്. 2013-ലെ ഒരു പ്രീമിയറിന് ശേഷം തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു യുവതി ഹാഗിസിനെതിരെ രംഗത്തെത്തിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions