സ്പിരിച്വല്‍

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭക്ക് മാഞ്ചസ്റ്ററില്‍ പുതിയ ദൈവാലയം: റാഫിള്‍ ടിക്കറ്റ് വില്പന ആരംഭിച്ചു

മാഞ്ചസ്റ്റര്‍ : 2004 മുതല്‍ മാഞ്ചസ്റ്ററില്‍ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക ബോള്‍ട്ടണില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, പിതാക്കന്മാര്‍ എന്നിവരാല്‍ ദൈവാലയം വിശുദ്ധ മൂറോന്‍ കൂദാശ നടത്തുവാന്‍ വൈദീകരും മാനേജിങ് കമ്മിറ്റിയും, മറ്റ് കമ്മിറ്റികളും, ഇടവക മുഴുവനും അഹോരാത്രം പരിശ്രമിച്ചു വരികയാണ്.

ഇതിലേക്കുള്ള ധനശേഖരണാര്‍ത്ഥം ഇടവക ഒരു പള്ളി ബില്‍ഡിംഗ് റാഫിള്‍ ടിക്കറ്റ് പുറത്തിറക്കി. ഒരു റാഫിള്‍ ടിക്കറ്റിന് പത്തു പൗണ്ട് ആണ് വില. 2022 ഡിസംബര്‍ 24 ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു പവന്‍ സ്വര്‍ണം വീതം അഞ്ചുപേര്‍ക്ക് വിതരണം ചെയ്യും. റാഫിള്‍ ടിക്കറ്റ് വിതരണോദ്ഘാടനം മെയ് 22 ന് ഞായറാഴ്ച മാഞ്ചസ്റ്ററിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും സഹകരണത്തോടെ നടത്തപ്പെട്ടു. ഇടവക വികാരി ഫാ ഗീവര്‍ഗീസ് തണ്ടായത്ത്, ഇടവകയിലെ വൈദീകന്‍ ഫാ എല്‍ദോ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റിന്റെ ആദ്യ വില്‍പ്പന നടത്തിയത്.

യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ലോ ആന്റ് ലോയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, അലൈഡ് ഫിനാന്‍സിനെ പ്രതിനിധീകരിച്ച് കിഷോര്‍ ബേബി, എം എം എ പ്രസിഡന്റ് വില്‍സണ്‍ മാത്യു, എം എം സി എ പ്രസിഡന്റ് ആഷന്‍ പോള്‍, സാല്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം, ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ചാക്കോ ലൂക്ക്, സ്റ്റോക്‌പോര്‍ട് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ജോണ്‍, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് സാജു പാപ്പച്ചന്‍ തുടങ്ങിയവരാണ് വിവിധ മലയാളി സമൂഹങ്ങളുടെ പ്രതിനിധികളായി ടിക്കറ്റുകള്‍ ആദ്യമായി ഏറ്റുവാങ്ങിയത്. ഇടവകയുടെ മുന്‍പോട്ടുള്ള പ്രവത്തനങ്ങള്‍ക്ക് യു കെ യിലെയും മലയാളി സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കും എന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.

ഇടവക വികാരി ഫാ ഗീവര്‍ഗീസ് തണ്ടായത്ത്, സഹവികാരി ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍, ഇടവക പട്ടക്കാരന്‍ ഫാ എല്‍ദോ രാജന്‍, സെക്രട്ടറി ബിജോയ് ഏലിയാസ്, ട്രസ്റ്റീ എല്‍ദോസ് കുര്യാക്കോസ് പെരിങ്ങാട്ടില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions