റിക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയുമായി ക്നാനായ ജനം ആവേശത്തോടെ ദിവസങ്ങളെണ്ണുന്ന യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ആവേശം സമൂഹ നൃത്തത്തിലൂടെ പ്രതിഫലിപ്പിയ്ക്കാനൊരുങ്ങുകയാണ് യുകെകെസിഎ വിമന്‍സ് ഫോറം. കനിവിന്റെ, കരുണയുടെ, അലിവിന്റെ, മാതൃസ്നേഹത്തിന്റെ , നിറകുടങ്ങളായ അമ്മമാര്‍ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗര്‍.
റാലിയും സ്വാഗതനൃത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കണ്‍വന്‍ഷന്‍ വേദിയ്ക്കു പുറത്ത്, കരുത്തന്‍ കുതിരകള്‍ മത്സരയോട്ടം നടത്തുന്ന പുല്‍പ്പരപ്പില്‍, ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അവര്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍, മലയാളികള്‍ ഇതുവരെ കണ്ടിട്ടുള്ള മുഴുവന്‍ നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായിത്തൊമ്മന്‍ നഗര്‍ എന്ന ക്നാനായ കണ്‍വന്‍ഷന്‍ വേദിയില്‍ കണിക്കൊന്നകള്‍ വിരിയിക്കുന്നു. ഈ മഹാനൃത്ത രൂപം കണ്‍വന്‍ഷനിലെ ഏറ്റവും വലിയ ആകര്‍ഷണമാക്കണമെന്ന വാശിയോടെ ആതിഥേയ യൂണിറ്റായ ഗ്ലോസ്റ്റര്‍ഷയറിലെ വനിതകള്‍ ചെണ്ടമേളവുമായി എത്തുമ്പോള്‍ കണ്‍വന്‍ഷന്‍ നഗര്‍ മറ്റേതോ ലോകത്തിലെ ഒരു സ്വപ്ന ഭൂമിയായി മാറിയേക്കാം.
യുകെയിലെ അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലെ 170 ഓളം പേര്‍ പങ്കെടുക്കുന്ന മഹാ നൃത്തസംഗമം, വിവിധ നൃത്തരൂപങ്ങളുടെ ഇതളുകള്‍ വിരിയിച്ച്, അവസാനം ഇതളുകള്‍ ഒരു പൂവില്‍ ഒന്നായിച്ചേരുന്ന പ്രതീതിയാവും ജനിപ്പിയ്ക്കുക. ഒരു പാട് പുഴകള്‍ ഒഴുകിയൊഴുകി ഒരു കടലില്‍ ഒന്നായിച്ചേരുന്നതുപോലെ ലോകത്തെ വിടെയാണെങ്കിലും ക്നാനായക്കാര്‍ ഒന്നാണെന്ന സന്ദേശവുമേകി ഈ മഹാന്യത്ത വിസമയം അവിസ്മരണീയമാക്കാന്‍ ഊണും ഉറക്കവുവുപേക്ഷിച്ചവര്‍ വനിതാ ഫോറം ഭാരവാഹികളായ Darly Tomy, Shalu Lobo, Thushara Abilash, Shainy Mathew, Lizy Tomy, Bijimol Joseph,
Tessy Benni Leenumol Chacko, എന്നിവരാണ്.