സ്പിരിച്വല്‍

യുകെയിലെ 'മലയാറ്റൂര്‍ തിരുന്നാള്‍' നാളെ; തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മുതല്‍

മാഞ്ചസ്റ്റര്‍: 'യുകെയിലെ മലയാറ്റൂര്‍' എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ നാളെ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടാം തിയതി രാവിലെ 10ന് നടക്കുന്ന സിറോ മലബാര്‍ സഭയുടെ അത്യാഘോഷപൂര്‍വമായ റാസ കുര്‍ബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാര്‍മ്മികനാകും. ഷ്രൂസ്‌ബെറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍, ഫാ. നിക്ക് കേണ്‍, ഫാ.ജോണ്‍ പുളിന്താനത്ത്, ഫാ.ഡാനി മോളോപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. പൊന്‍ -വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുനടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിന് ആത്മ നിര്‍വൃതിയാണ്. സെന്റ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുന്നാള്‍ ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ട്രസ്റ്റിമാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിന്‍സ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം

ST.ANTONY'S CHURCH WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR

വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ട വിലാസം

St Anthonys R C Primary School, Dunkery Rd, Wythenshawe, Manchester, M22 0NT

Cornishman pub, Cornishway, Wythenshawe, Manchester, M22 0JX

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions