അസോസിയേഷന്‍

യു കെയിലെ മലയാളി വനിതാ സംരംഭകര്‍ക്ക് മാതൃകയായി ലീഡ്‌സിലെ ജൂലി ഉമ്മന്‍

യു കെ യിലെ മലയാളികളായ നമ്മളില്‍ പലരും ഇവിടെ ഒരു ജോലി തന്നെ ധാരാളമാണു എന്ന ചിന്തയില്‍ കഴിയുന്നവരാണ്. മലയാളി സംരംഭകര്‍ യു കെ യില്‍ പൊതുവേ കുറവാണ്. പല കാരണങ്ങള്‍ ഉണ്ടാകാം. ആശയവിനിമയം, സംരംഭക മനസ്ഥിതി, റിസ്‌ക് എടുക്കാനുള്ള ബുദ്ധിമുട്ട് അങ്ങനെ പല കാരണങ്ങള്‍ ഉണ്ട്. പക്ഷെ , ഈ പറഞ്ഞ പ്രശ്‌നങ്ങളെയൊക്കെ നേരിട്ട് ബിസിനസില്‍ നേട്ടം കൈവരിച്ച ഒരു മലയാളി വനിതാ സംരംഭകയെ പരിചയപ്പെടാം.

EWIF (Encouraging Women into Franchising) എന്ന സംഘടന യു കെ യിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകളില്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരു സംരംഭമാണ്. എല്ലാ വര്‍ഷവും ഈ സംഘടന യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസുകളില്‍ വെന്നിക്കൊടി പാറിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്.
യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസിലേക്ക് ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസുകാരെ പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍, യു കെയിലെ ലീഡ്‌സിലെ മലയാളികള്‍ക്ക് സുപരിചിതയായ ഒരു മലയാളി വനിതയുമുണ്ട്. EWIF (Encouraging Women into Franchising) ന്റെ ചരിത്രത്തില്‍ ആദ്യമായാണു ഒരു മലയാളി വനിത 2022 ജൂണ്‍ 30നു നടന്ന പ്രോഗ്രാമില്‍ ഫൈനലിസ്റ്റ് ആകുന്നത്.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടം സ്വദേശിനിയായ ജൂലി ഉമ്മന്‍. സംരംഭം ഒരു സാഹസിക യാത്രയാണു. പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും നേരിട്ട് ഒരു കപ്പലിനെ, കപ്പിത്താന്‍ തീരത്തേക്ക് അടുപ്പിക്കുന്നതു പോലെ ഒരു ഭഗീരഥപ്രയത്‌നമാണു. ഒരു ബിസിനസില്‍ വിജയിക്കുന്നതിനു ഒത്തിരിയേറെ ഘടകങ്ങള്‍ ഒത്തു വരേണ്ടതുണ്ട്. സമയം, മൂലധനം, സംരംഭകത്വം, മികച്ച സ്റ്റാഫ് അങ്ങനെ ഒട്ടേറെ ഘടകങ്ങള്‍.

എല്ലാ സംരംഭകരെയും പോലെ ജൂലിയുടെ ബിസിനസിന്റെ ആരംഭവും വെല്ലുവിളികള്‍ നിറഞ്ഞത് തന്നെയായിരുന്നു. യു കെയില്‍ കൊവിഡ് രൂക്ഷമായിരുന്ന 2020ലെ ഒക്ടൊബര്‍ മാസമാണു ജൂലി, തന്റെ ഹോം കെയര്‍ ബിസിനസ് ആരംഭിക്കുന്നത്. യു കെ യിലെ പ്രശസ്തമായ ഹോം കെയര്‍ ബിസിനസ് ഗ്രൂപ്പായ കെയര്‍മാര്‍ക്കിന്റെ വേക്ക്ഫീല്‍ഡ് എന്ന ടൗണിലെ ഫ്രാഞ്ചൈസി കരസ്ഥമാക്കിയായിരുന്നു ജൂലി തന്റെ ബിസിനസ് രംഗത്തേക്ക് കാലൂന്നിയത്. ലീഡ്‌സിലെ സെന്റ്. ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ സ്വപ്നതുല്യ ജോലിയായ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണര്‍ എന്ന തസ്തികയില്‍ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷമാണു ജൂലി തന്റെ സ്വപ്നമായ സംരംഭകത്വത്തിലേക്ക് കടന്നു വന്നത്.

യു കെ യിലെ കൊവിഡിന്റെ പ്രശ്‌നങ്ങളും ബ്രെക്‌സിറ്റും അതിരൂക്ഷമായ് ബാധിച്ചത് ഇവിടുത്തെ കെയര്‍ മേഖലയിലായിരുന്നു. കെയര്‍ ജോലിക്കായുള്ള വിദഗ്ധ കെയറര്‍മ്മാരുടെ അഭാവവും കൊവിഡ് പകരുമെന്ന സംശയത്താല്‍ കെയറര്‍മ്മാരെ ഒഴിവാക്കിയ ഉപഭോക്താക്കളും ഒക്കെയായി , വെല്ലുവിളികള്‍ ഒട്ടേറെയായിരുന്നു ജൂലിക്ക് നേരിടേണ്ടി വന്നത്.

പക്ഷേ , എല്ലാറ്റിനുമുപരിയായി തന്റെ നിശ്ചയദാര്‍ഡ്യവും പ്രതിസന്ധികളെ നേരിടാനുള്ള മനസും ജൂലിയിലെ സംരംഭകയെ പ്രചോദിപ്പിക്കുകയാണു ചെയ്തത്. അതിനു ഫലവും കണ്ടു.

കെയര്‍മാര്‍ക്ക് ബിസിനസ് ഗ്രൂപ്പിന്റെ , യു കെയിലെ നോര്‍ത്ത് റീജിയണിലെ അതിവേഗത്തില്‍ വളരുന്ന ഫ്രാഞ്ചൈസിക്കുള്ള അവാര്‍ഡ് ജൂലിയുടെ വേക്ക്ഫീല്‍ഡിലെ കെയര്‍മാര്‍ക്ക് ഫ്രാഞ്ചൈസി 2021ല്‍ കരസ്ഥമാക്കി.

ഇപ്പോള്‍ , EWIF (Encouraging Women into Franchising) ന്റെ യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസിലേക്ക് ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസ്സുകാരെ പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ജൂലിയും ഇടം നേടിയിരിക്കുന്നു. യു കെ യിലെയും കേരളത്തിലെയും എല്ലാ മലയാളി വനിതാ സംരംഭകര്‍ക്കും അഭിമാനകരമായ നേട്ടമാണു ജൂലി കരസ്ഥമാക്കിയിരിക്കുന്നത്.

തന്റെ നേട്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ജൂലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

'2004 ജനുവരിയിലാണു ഞാന്‍ ഇന്‍ഡ്യയില്‍ നിന്നും യു കെ യിലേക്ക് വരുന്നത്. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സില്‍ ഒരു നഴ്‌സിംഗ് ഹോമില്‍ നഴ്‌സായി ജോലി ആരംഭിച്ചു , പിന്നീട് എന്‍ എച്ച് എസ്സ്‌സില്‍ ജോലി ലഭിച്ചു.

ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സായി സേവനമാരംഭിച്ചു.'

ജോലിയിലെ പല പടവുകളും തന്റെ കഠിനാധ്വാനത്താല്‍ നേടിയ ജൂലി , ഏവരുടെയും സ്വപ്നതുല്യമായ ജോലിയായ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണറായി (ബാന്‍ഡ് 7) ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു.

ഹോസ്പിറ്റലിലെ സെക്കണ്ടറി കെയറില്‍ ജോലി നോക്കുമ്പോള്‍ തന്നെ പ്രൈമറി കെയറിനോട് ജൂലിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച്, ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗികള്‍ പലരും വയോജനങ്ങളായിരുന്നു.

സംരംഭക യാത്രയിലുടനീളം കുടുംബവും ഫ്രണ്ട്‌സും ബിസിനസിലെ സ്റ്റാഫും ക്ലയന്റ്‌സും നല്‍കിയ പിന്തുണയാണു പല പ്രതിസന്ധികളും തരണം ചെയ്യാന്‍ ജൂലിയെ സഹായിച്ചത്. ജൂലിയുടെ ഭര്‍ത്താവ്, ഡോ. നന്ദകിഷോറിന്റെ പിന്തുണ വില മതിക്കാനാകാത്തതായിരുന്നു.

വേക്ഫീല്‍ഡിലെ കമ്മ്യൂണിറ്റിക്കു വേണ്ടി നന്മകള്‍ ചെയ്യാനുള്ള മനസ്ഥിതിയും , കെയര്‍ മേഖലക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ആഗ്രഹവുമാണു തന്റെ നേട്ടങ്ങള്‍ക്ക് കാരണമായി ജൂലി പറഞ്ഞത്.

യു കെ യിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സിലാണു ജൂലിയുടെ വീട്. ഡോ. നന്ദകിഷോര്‍. മക്കള്‍ , ബിരുദ വിദ്യാര്‍ഥിയായ ആദര്‍ശ്, എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ

യു കെ യിലെ പുതിയ മലയാളി സംരംഭകര്‍ക്കായ് നല്‍കാന്‍ ഒരു സന്ദേശമുണ്ടോ എന്ന് ജൂലിയോട് ചോദിച്ചു. ജൂലി പറഞ്ഞത് ഇങ്ങനെയായിരുന്നു.

'Willingness to take risk is the path to success'.!

https://www.ewif.org/2022natwestewifawards/

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions