വിദേശം

കോപ്പന്‍ഹേഗനിലെ ഷോപ്പിംഗ് സെന്ററില്‍ യുവാവിന്റെ വെടിവയ്പ്പ്; നിരവധി മരണം

ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഷോപ്പിങ് മാളില്‍ നടന്ന വെടിവയ്പ്പില്‍ അനേകം പേര്‍ മരണമടഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് 22 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഷോപ്പിങ് മാളില്‍ നിന്ന് അക്രമിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ചിത്രം പുറത്തുവന്നു. പൊലീസ് വലയത്തില്‍ മാളിന് പുറത്ത് പുല്‍ത്തകിടിയില്‍ യുവാവ് ഇരിക്കുന്ന ചിത്രവും പുറത്തുവരുന്നുണ്ട്.

വെടിവയ്പ്പ് നടന്ന സ്ഥലത്തു നിന്നും അഞ്ഞൂറ് യാര്‍ഡ് മാറിയുള്ള റോയല്‍ അറീനയില്‍ ബ്രിട്ടീഷ് ഗായകന്‍ ഹാരി സ്‌റ്റൈല്‍സിന്റെ സംഗീത പരിപാടി നടക്കാനിരിക്കുകയായിരുന്നു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അദ്ദേഹം എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു. പിന്നീട് പരിപാടി ഉപേക്ഷിക്കുകയും ചെയ്തു.
ഷോപ്പിങ് മാളില്‍ തിരക്കേറിയ സമയമാണ് ആക്രമം നടന്നത്. ജീവന്‍ രക്ഷിക്കാനായി പലരും ചിതറിയോടുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരരുന്നു.

സ്വയം തോക്കു ചൂണ്ടി 'ഐ ഡോണ്ട് കെയര്‍' എന്ന തലക്കെട്ടില്‍ അടുത്ത കാലത്ത് നിരവധി യൂട്യൂബ് വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

സ്‌കാന്‍ഡിനേവിയന്‍ ടാര്‍ജറ്റ് റൈഫിളാണ് അക്രമി ഉപയോഗിച്ചതെന്നാണ് നിഗമനം. കൊലയാളി വെള്ളക്കാരുടെ മേധാവിത്വത്തിനായി വാദിച്ചിരുന്ന ഡാനിഷ് തീവ്ര വലലത് ഇസ്ലാം വിരുദ്ധ പാര്‍ട്ടിയായ ഹാര്‍ഡ് ലൈനെ പിന്തുണച്ച വ്യക്തിയാണെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

അക്രമമാണ് നേരിട്ടത്. നിരവധി പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരപരാധികളായ കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരുമായവരും കുടുംബങ്ങളും ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനുമാണ് എത്തിയത്, പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ പ്രതികരിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions