ഇസ്ലാമിക ഭീകരര്‍ സാംസ്‌കാരിക കേരളത്തിന്റെ നെഞ്ചില്‍ വെട്ടിയതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രൊഫ. ജോസഫ് സാര്‍. ഒരു കാലത്തു മറ്റൊരു മത തീവ്രതയുടെ ഈറ്റില്ലമായിരുന്ന അയര്‍ലന്‍ഡില്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുകയാണ്.
അയര്‍ലന്‍ഡിലെ സീറോമലബാര്‍ കമ്മ്യൂണിറ്റി SMCI എന്ന സംഘടന ജോസഫ് മാഷിന് ജൂലൈ17ന് ഗംഭിര സ്വികരണവും പൊതുസമ്മേളനവുമാണ് ഒരുക്കിയിരിക്കുന്നത് .അദ്ദേഹം മറ്റൊരു ദിവസം ലിവര്‍പൂളില്‍ എത്തിച്ചേരാമെന്നു സമ്മതിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയില്‍ മതതീവ്രവാദികള്‍ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കു. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ അപ്പാടെ ഉലച്ചുകളഞ്ഞു. എങ്കിലും പ്രതിസന്ധികളെ എല്ലാം തന്റെ മനോബലം ഒന്നുകൊണ്ടുമാത്രം തരണം ചെയ്തു ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ജോസഫ് മാഷ് കേരളസമൂഹത്തില്‍ തന്റെ സാന്നിധ്യമറിയിച്ചു നിലകൊള്ളുന്നു.
അദ്ദേഹത്തിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന ആദ്യ പുസ്തകം വായനക്കാരുടെ മനസ്സുകളില്‍ തീകോരിയിടുന്ന ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്. അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തുന്ന ജോസഫ് മാഷിനു സ്വീകരണം ഒരുക്കുവാന്‍ അയര്‍ലന്‍ഡിലെ സീറോമലബാര്‍ കമ്മ്യൂണിറ്റി (SMCI) തീരുമാനിച്ചിരിക്കുകയാണ്.
ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ ആഷ് ബോണിലെ GAA ഹാളിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പൊതുസമ്മേളനത്തില്‍ ജോസഫ് മാഷുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹത്തെ നേരില്‍ കാണാനും നമ്മുടെ അനുഭാവം പ്രകടിപ്പിക്കുവാനും അയര്‍ലണ്ടിലെ പ്രബുദ്ധരായ ഓരോ മലയാളിയെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി SMCI ഭാരവാഹികള്‍ അറിയിച്ചു.