വിദേശം

180 യാത്രക്കാരുമായി പറന്ന വിമാനം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു


180 യാത്രക്കാരുമായി പറന്ന വിമാനം, എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്നും തെറ്റായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാരിസിനടുത്ത് വന്‍ അപകടത്തില്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. 180 യാത്രക്കാരുമായി സ്റ്റോക്ക്‌ഹോമില്‍ നിന്നും പാരീസിലേക്ക് വന്ന എയര്‍ സ്വീഡന്റെവിമാനമായിരുന്നു അപകടത്തില്‍ നിന്നും നിന്നുംഅദ്‌ഭുതകരമായി രക്ഷപ്പെട്ടത്. മേയ് 23 നായിരുന്നു സംഭവം. കണ്‍ടോള്‍ ടവറിലുണ്ടായിരുന്ന ഫ്രഞ്ചുകാരനായ ഉദ്യോഗസ്ഥന്‍, വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഇംഗ്ലീഷില്‍ വിവരം നല്‍കിയപ്പോള്‍ വന്ന പിഴവായിരുന്നു ഇതിന് കാരണമായത്.


ഭാഷാ പ്രശ്‌നം മൂലം തെറ്റായ വിവരം ലഭിച്ചപ്പോള്‍, വിമാനത്തിലെ കമ്പ്യൂട്ടറില്‍ കാണിച്ചതിനേക്കാള്‍ 295 അടി ഭൂമിയോട് അടുത്തായിരുന്നു വിമാനം. എന്നാല്‍ റണ്‍വേയിലെ ലൈറ്റുകള്‍ കാണാഞ്ഞതിനാല്‍ പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്യാതെ വീണ്ടും ഉയര്‍ന്നു പറക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൃഷിയിടത്തില്‍ ആ വിമാനം ഇറങ്ങി വന്‍ അപകടം ഉണ്ടാകുമായിരുന്നു. ആ സമയത്ത് വിമാനം തറനിരപ്പില്‍ നിന്നും വെറും ആറടി മാത്രം ഉയരത്തിലായിരുന്നു. ഇക്കഴിഞ്ഞ മേയ് 23 ന് പ്രാദേശിക സമയം രാവിലെ 11.30 നടന്ന ഈ സംഭവം ഫ്രാന്‍സിലെ വ്യോമയാന അപകടങ്ങളെകുറിച്ച് അന്വേഷിക്കുന്ന ബിഇഎ കഴിഞ്ഞ ദിവസം മാത്രമാണ് പുറത്തുവിട്ടത്.

ഫ്രഞ്ച് സ്വദേശിയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ പൈലറ്റുമാരുമായി ഇംഗ്ലീഷില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പിഴവ് ഉണ്ടായത്. ഭൂമിയില്‍ നിന്നും എത്ര ദൂരെയാണെന്ന് കണക്കാക്കുന്നത്. ഈ ക്യു എന്‍ എച്ച് റീഡിംഗ് 1001 ആയിരുന്നപ്പോള്‍ കണ്‍ട്രോളര്‍ പൈലറ്റുമാരോട് പറഞ്ഞത് 1011 എന്നായിരുന്നു. അതിനെ അടിസ്ഥാനമാക്കി ആള്‍ട്ടി മീറ്റര്‍ കണക്കുകൂട്ടിയപ്പോള്‍ മുതല്‍ വിമാനം പറക്കാന്‍ തുടങ്ങിയത് അതില്‍ കാണിക്കുന്ന ഉയരത്തില്‍ നിന്നും 280 അടി താഴെയായിട്ടായിരുന്നു.

നേരിയ മഴയും മഴക്കാറു മൂടിയ അന്തരീക്ഷത്തിലും പൈലറ്റ് മാര്‍ വിമാനമിറക്കാന്‍ ശ്രമിച്ചു. ആള്‍ട്ടിമീറ്ററിലെ റീഡിംഗ് പ്രകാരം 300 മീറ്റര്‍ ഭൂമിയോട് അടുത്തെത്തിയിട്ടും റണ്‍വേയിലെ വിളക്കുകള്‍ കാണാന്‍ കഴിഞ്ഞില്ല. വീണ്ടും അല്‍പം താഴ്ന്നിട്ടും വിളക്കുകള്‍ കാണാതെയായപ്പോള്‍ പൈലറ്റ് വിമാനം മുകളിലേക്ക് പറത്തുകയായിരുന്നു. അപ്പോള്‍ ഭൂമിയില്‍ നിന്നും ഏതാനും അടി ഉയരത്തില്‍ മാത്രമായിരുന്നു വിമാനം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions